ജപമാല പ്രാര്‍ത്ഥനകള്‍ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. മരിയഭക്തരായതുകൊണ്ടുതന്നെ നന്നേ ചെറുപ്പം മുതല്‍ നാം ജപമാല പ്രാര്‍ത്ഥനകള്‍ നടത്തുന്നു. എന്നാല്‍ ജപമാല പ്രാര്‍ത്ഥനയുടെ ഈ അടിസ്ഥാനപ്രത്യേകതകള്‍ നമ്മില്‍ എത്രപേര്‍ മനസ്സിലാക്കിയിട്ടുണ്ട്?
മനുഷ്യവംശത്തിന്റെ രക്ഷാകരചരിത്രത്തിന്റെ സംഗ്രഹമാണ് ജപമാല പ്രാര്‍ത്ഥന. നൂറ്റാണ്ടുകളായി ക്രൈസ് തവ വിശ്വാസം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി വ്യാപിച്ചിരിക്കുന്നത് ജപമാല പ്രാര്‍ത്ഥനയിലൂടെയാണ്
രണ്ടാമതായി ജപമാല പ്രാര്‍ത്ഥന തിന്മയ്‌ക്കെതിരെയുള്ള ശക്തമായ പ്രാര്‍ത്ഥനയാണ്. പാേ്രദ പിയോ .ഡോണ്‍ ബോസ്‌ക്കോ തുടങ്ങിയ വിശുദ്ധര്‍ സ്വജീവിതത്തിലൂടെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
മൂന്നാമതായി നമ്മുടെ ഹൃദയങ്ങളില്‍ സമാധാനം ഉറപ്പുവരുത്തുന്ന പ്രാര്‍ത്ഥനയാണ് ജപമാല.
ഈ മൂന്നു കാരണങ്ങള്‍ കൊണ്ട് എല്ലാ ദിവസവും ജപമാല ചൊല്ലാന്‍ നാം കടപ്പെട്ടിരിക്കുന്നു.