Monday, January 13, 2025
spot_img
More

    ക്രൂശുമരണത്തിന്റെ ലക്ഷ്യം എന്തായിരുന്നുവെന്നറിയാമോ?

    ക്രിസ്തുവിന്റെ ക്രൂശുമരണത്തെക്കുറിച്ച് നിരവധി വ്യത്യസ്തങ്ങളായ സഭാപഠനങ്ങള്‍ ഇതിനകം നടന്നിട്ടുണ്ട്. ഒരിജന്റെ അഭിപ്രായത്തില്‍ പിശാചിനെയും അവന്റെ സാമ്രാജ്യത്തെയും തകര്‍ക്കുക എന്നതായിരുന്നു ക്രിസ്തുവിന്റെ മരണത്തിന്റെ ലക്ഷ്യം. യേശുവിന്റെ ഉത്ഥാനം അന്ധകാരശക്തികളുടെ മേലുള്ള വിജയമായിരുന്നു. തന്റെ ജീവന്‍ വിലയായി നല്കി യേശു പിശാചിന്റെ ഉടമസ്ഥതയില്‍ നിന്ന് മനുഷ്യാത്മാക്കളെ സ്വന്തമാക്കി. മാത്രവുമല്ല പാപം മൂലം പിശാചിന്റെ അടിമത്തത്തില്‍ കഴിഞ്ഞിരുന്ന മനുഷ്യാത്മാക്കളെ മോചിപ്പിക്കാന്‍ ക്രിസ്തു സ്വജീവനും ആത്മാവുംപിശാചുമായി കൈമാറ്റം ചെയ്തുവെന്നും പറയുന്നു.

    എന്നാല്‍ വിശുദ്ധ ഗ്രിഗറി നസിയാന്‍സനെപോലെയുള്ളവരുടെ അഭിപ്രായത്തില്‍ ഇത് തെറ്റാണ്. പാപം മൂലം നാം പിശാചിന്റെ അടിമത്തത്തിലായി എന്ന് പറയുന്നത് ശരിയാണെങ്കിലും മോചനദ്രവ്യമായി ദൈവപുത്രനെ തന്നെ പിശാചിന് നല്കിഎന്ന് പറയുന്നത് സ്വീകാര്യമല്ലെന്നും അവര്‍പറയുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!