ഉപവസിച്ചിട്ടുള്ളവരാണ് നാം ഓരോരുത്തരും. എന്നാല്‍ അതുവഴി എന്തൊക്കെ നന്മകളാണ് നമ്മുടെ ജീവിതത്തില്‍ ഉണ്ടാകുന്നത് എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. ഉപവാസം വഴി നമ്മുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ ഇവയാണ്.
ക്രിസ്തുവുമായുള്ള ആഴമേറിയബന്ധം സ്ഥാപിക്കപ്പെടുന്നു.
മനസ്സും ശരീരവും ആത്മാവും രൂപാന്തരപ്പെടുന്നു
മറ്റുള്ളവരുമായുള്ള നമ്മുടെ ബന്ധവും ശക്തിപ്പെടുന്നു.
കൃത്യമായ രീതിയിലുള്ള ഉപവാസം കൊണ്ടാണ് ഈ നന്മകളെല്ലാം ഉണ്ടാകുന്നത്. പക്ഷേ വൈരുദ്ധ്യമെന്ന് പറയട്ടെ പലരിലും ഇത്തരം മാറ്റങ്ങളൊന്നും ഉണ്ടാകുന്നില്ല. വെറുതെ ഉപവസിച്ചിട്ട് കാര്യമില്ലകേട്ടോ..