Wednesday, October 16, 2024
spot_img
More

    LGBT പരേഡിനെതിരെ ക്രൂശുരൂപവും കൊന്തയും കൈയിലേന്തി ഒരു പതിനഞ്ചുകാരന്‍, സോഷ്യല്‍ മീഡിയായിലെ പുതിയ യുവതരംഗം

    പോളണ്ട്: പോളണ്ടിന്റെ ചരിത്രത്തില്‍ ആദ്യമായി നടന്ന എല്‍ജിബിറ്റി പ്രൈഡ് പരേഡിനെപ്രതിരോധിച്ചുകൊണ്ട് കത്തോലിക്കാനായ ഒരു പതിനഞ്ചുകാരന്‍. പരേഡിനെ അവന്‍ നേരിട്ടത് കൈയില്‍ ഉയര്‍ത്തിപിടിച്ച കുരിശും ജപമാലയുമായി. jakub baryla എന്നാണ് ഈ കൗമാരക്കാരന്റെ പേര്.

    തന്നെ അദ്ദേഹം ട്വിറ്ററില്‍ സ്വയം വിശേഷിപ്പിച്ചിരിക്കുന്നത് ഇങ്ങനെയാണ്. കാത്തലിക്, പാരമ്പര്യവാദി, സപ്പോര്‍ട്ടര്‍ ഓഫ് ദ SSPX, കണ്‍സര്‍വേറ്റീവ്, ദേശസ്‌നേഹി, കൗണ്‍സിലര്‍ ഓഫ് ദ പ്ലോക്ക് യൂത്ത് കൗണ്‍സില്‍.

    പോലീസ് അറസ്റ്റ് ചെയ്ത് അദ്ദേഹത്തെ നീക്കുകയായിരുന്നു. ഞാന്‍ കത്തോലിക്കാസഭയുടെ വിശ്വാസം കാത്തുസൂക്ഷിക്കാനാണ് ശ്രമിച്ചത്. പോലീസിനോട് യാക്കൂബ് പറഞ്ഞു. ഞാന്‍ മാതാവിനോട് പ്രാര്‍ത്ഥിച്ചിട്ടാണ് ഇങ്ങനെയൊരു പ്രതിരോധ മുറ സ്വീകരിച്ചതെന്നും യാക്കൂബ് വ്യക്തമാക്കി.

    ഇദ്ദേഹത്തെയും ഇദ്ദേഹത്തിന്റെ പ്രവൃത്തിയെയും എതിര്‍ക്കുന്നവര്‍ ആരോപിക്കുന്നത് രാഷ്ട്രീയം ലക്ഷ്യമാക്കിയുള്ള ഒരു കളിയായിരുന്നു ഈ പ്രവൃത്തി എന്നാണ്. എന്നാല്‍ യാക്കൂബ് അതിനെ ശക്തിയുക്തം എതിര്‍ക്കുന്നു. എനിക്ക് ഒരു രാഷ്ട്രീയക്കാരനാകാന്‍ താല്പര്യമില്ല. ഒരു വൈദികനാകാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.യാക്കൂബ് പറയുന്നു.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!