ഈശോയുടെ പീഡാസഹനത്തിന് സാക്ഷികളായ വിശുദ്ധര്‍ എന്ന് കേള്‍ക്കുമ്പോള്‍ മനസ്സിലേക്ക് ആദ്യംകടന്നുവരുന്നത് പരിശുദ്ധ കന്യാമറിയവും വിശുദ്ധ യോഹന്നാന്‍ ശ്ലീഹായുമായിരിക്കും. എന്നാല്‍ അവരെയല്ല ഇവിടെ ഉദ്ദേശിക്കുന്നത്.
വിശുദ്ധ വേറോനിക്ക
ഈശോയുടെ തിരുമുഖം തുടച്ചവളാണ് വേറോനിക്ക. വേറോനിക്കയുടെ തൂവാലയില്‍ ഈശോ തന്റെ മുഖം പതിപ്പിച്ചുകൊടുക്കുകയും ചെയ്തു. ജൂലൈ 12 ആണ് വേറോനിക്കയുടെ തിരുനാളായി ആചരിക്കുന്നത്.
കെറീന്‍കാരനായ വിശുദ്ധ ശിമയോന്‍
ഈശോയുടെ കുരിശു ചുമക്കാന്‍സഹായിച്ച വ്യക്തിയാണ് ശിമയോന്‍. ഈശോയുടെ കുരിശുമരണത്തിന് ശേഷം ശിമയോന് എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് വളരെ കുറച്ച് കാര്യങ്ങള്‍ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. ശിമയോനും അദ്ദേഹത്തിന്റെ ആണ്‍മക്കളും യേശുശിഷ്യന്മാരായി എന്നാണ് പാരമ്പര്യം. ഡിസംബര്‍ 1 നാണ് തിരുനാള്‍.
വിശുദ്ധ ദിസ്മാസ്
ഈ പേര് നമ്മളില്‍ പലര്‍ക്കും അറിയില്ല. എന്നാല്‍ നല്ല കള്ളന്‍ എന്ന് കേള്‍ക്കുമ്പോഴോ.. നല്ല കള്ളന്റെ പേരാണത്രെ ദിസ്മാസ് ഇന്ന് നീ എന്റെ കൂടെ പറുദീസായിലായിരിക്കും എന്നാണല്ലോ ഈശോ ഇദ്ദേഹത്തിന് നല്കിയ വാഗ്ദാനം. മാര്‍ച്ച് 25 നാണ് തിരുനാള്‍
അരമത്തിയക്കാരനായ വിശുദ്ധ ജോസഫ്
തന്റെ ശവക്കല്ലറ ഈശോയ്ക്കുവേണ്ടി വിട്ടുനല്കിയ സമ്പന്നനാണ് അരമത്തിയാക്കാരനായ ജോസഫ്. യോഹന്നാന്റെ സുവിശേഷം 19:38 ല്‍ ഇദ്ദേഹത്തെക്കുറിച്ചാണ് പരാമര്‍ശിക്കുന്നത്. മാര്‍ച്ച് 17 നാണ് തിരുനാള്‍.