നമ്മുടെ ആത്മാവ് ചിലപ്പോഴൊക്കെ ദു:ഖപൂരിതമാകാറുണ്ട്. ജീവന്‍ പാതാളത്തിന്റെ വക്കിലെത്തിനില്ക്കുന്നതുപോലെയുള്ള അനുഭവങ്ങളിലൂടെ കടന്നുപോകാറുമുണ്ട്. ആരും സഹായിക്കാനില്ലാത്തതും എല്ലാവരും കൈവിട്ടതുമായ അവസ്ഥയാണ് ഇത്. ശരിക്കും പരിത്യക്താവസ്ഥ. ഇത്തരം അവസരങ്ങളിലൂടെ കടന്നുപോകുന്ന ഒരാളുടെ ഹൃദയവ്യഥകള്‍ ഒപ്പിയെടുത്തിരിക്കുന്ന ഒരാളുടെ പ്രാര്‍ത്ഥനയാണ് സങ്കീര്‍ത്തനങ്ങള്‍ 88.
കര്‍ത്താവേ പകല്‍ മുഴുവന്‍ ഞാന്‍ സഹായത്തിനപേക്ഷിക്കുന്നു. രാത്രിയില്‍ അങ്ങയുടെ സന്നിധിയില്‍ നിലവിളിക്കുന്നു.എന്റെ പ്രാര്‍ത്ഥന അങ്ങയുടെ മുമ്പില്‍ എത്തുമാറാകട്ടെ. എന്റെ നിലവിളിക്ക് ചെവി ചായിക്കണമേ എന്നാണ് ഈ പ്രാര്‍ത്ഥന തുടങ്ങുന്നത്.
തുടര്‍ന്നുള്ള ഭാഗങ്ങളിലെ ശ്രദ്ധേയമായ വരികള്‍ ഇങ്ങനെയാണ്.
ദു:ഖംകൊണ്ട് എന്റെ കണ്ണ് മങ്ങിപ്പോകുന്നു, കര്‍ത്താവേ എന്നും ഞാന്‍ അങ്ങയെ വിളി്ച്ചപേക്ഷിക്കുന്നു. ഞാന്‍ അങ്ങയുടെ സന്നിധിയിലേക്ക് കൈകള്‍ ഉയര്‍ത്തുന്നു.
ഈ പ്രാര്‍ത്ഥന ജീവിതത്തിലെ ഏകാന്ത ദു:ഖങ്ങളുടെ നിമിഷങ്ങളില്‍ നമ്മുടെയും പ്രാര്‍ത്ഥനയായി മാറട്ടെ.