Saturday, March 22, 2025
spot_img
More

    ദിവസം മുഴുവന്‍ എനര്‍ജി നല്കും ഈ ബൈബിള്‍ വചനങ്ങള്‍

    ചില ദിവസങ്ങള്‍ ആരംഭിക്കുന്നത് തന്നെ നിരാശാജനകമായിട്ടായിരിക്കും. ഒരു സുഖവും തോന്നിക്കുന്നില്ല എന്ന മട്ടില്‍. സന്തോഷിക്കാന്‍ തക്ക കാരണങ്ങളും മനസ്സില്‍ അനുഭവപ്പെടുന്നില്ലായിരിക്കും. ഇത്തരം അവസരങ്ങളില്‍ ബോധപൂര്‍വ്വം നാം ചാര്‍ജ്ജ് ചെയ്യപ്പെടേണ്ടതായിട്ടുണ്ട്. അതുകൊണ്ട് ഉറക്കമുണര്‍ന്ന് എണീല്ക്കുമ്പോള്‍ തന്നെ കട്ടിലില്‍ എണീറ്റിരുന്ന് നമുക്ക് താഴെപ്പറയുന്ന തിരുവചനങ്ങള്‍ ആവര്‍ത്തിക്കാം. അത് നമുക്ക് പുതിയൊരു ഉന്മേഷവും കരുത്തും പ്രദാനം ചെയ്യുമെന്നത് ഉറപ്പാണ്.

    കര്‍ത്താവ് ഒരുക്കിയ ദിവസമാണിന്ന്.ഇന്ന് സന്തോഷിച്ചുല്ലസിക്കാം.( സങ്കീ 118:24)

    എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്ക് സാധിക്കും( ഫിലിപ്പി 4:13)

    ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക് അവിടുത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടവര്‍ക്ക് അവിടുന്ന് സകലതും നന്മയ്ക്കായി പരിണമിപ്പിക്കുന്നുവെന്ന് നമുക്കറിയാമല്ലോ( റോമാ 8:28)

    യേശു അവരുടെ നേരെ നോക്കി പറഞ്ഞു: മനുഷ്യന് ഇത് അസാധ്യമാണ്. ദൈവത്തിന് അങ്ങനെയല്ല. അവിടുത്തേക്ക് എല്ലാം സാധിക്കും( മര്‍ക്കോ 10:27)

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!