Thursday, March 27, 2025
spot_img
More

    “വ്യക്തിപരമോ പ്രാദേശികമോ ആയ അഭിപ്രായവ്യത്യാസങ്ങള്‍ മറന്ന് നമുക്ക് ഒരേ മനസ്സോടെ മുന്നോട്ടുനീങ്ങാം” കുര്‍ബാനവിഷയത്തില്‍ സീറോ മലബാര്‍ സഭ മീഡിയാ കമ്മീഷന്റെ പ്രസ്താവന

    കാക്കനാട്: വ്യക്തിപരമോ പ്രാദേശികമോ ആയ അഭിപ്രായവ്യത്യാസങ്ങള്‍ മറന്ന് നമുക്ക് ഒരേ മനസ്സോടെ മുന്നോട്ടു നീങ്ങാമെന്ന് സീറോ മലബാര്‍ സഭ മീഡിയ കമ്മീഷന്റെ പ്രസ്താവന. ഏകീകൃത കുര്‍ബാനയര്‍പ്പണവുമായി ബന്ധപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപതയില്‍ നിലനില്ക്കുന്ന പ്രശ്‌നപരിഹാരത്തിനായി സീറോ മലബാര്‍ സഭാ സിനഡ് നിയോഗിച്ച മെത്രാന്മാരുടെ സമിതി വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ നടത്തുന്നതിനിടെ സമൂഹ മാധ്യമങ്ങളിലൂടെയുള്ള കുപ്രചരണങ്ങളെ അപലപിച്ചുകൊണ്ടുള്ള പ്രസ്താവനയിലാണ് സീറോ മലബാര്‍ സഭ പിആര്‍ ഒ ഫാ.ആന്റണി വടക്കേക്കരയുടെ ഈ ആഹ്വാനം.

    മാർ ബോസ്കോ പുത്തൂരിന്റെ നേതൃത്വത്തിൽ 9 മെത്രാന്മാരടങ്ങിയ സമിതി ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതിയെ എതിർക്കുന്നവരും അനുകൂലിക്കുന്നവരുമായി പതിനാറു തവണ ചർച്ചകൾ നടത്തിയെന്നും അതിരൂപതാ കൂരിയായിലെ അംഗങ്ങളുമായും ഫൊറോനാ വികാരിമാരുമായും വൈദിക സമിതി (Presbyteral Council) അംഗങ്ങളുമായും അഡ്‌ഹോക്ക് കമ്മിറ്റി അംഗങ്ങളുമായും വിവിധ അല്മായ സംഘടനാ പ്രതിനിധികളുമായും വിശദമായ ചർച്ചകൾ നടന്നവെന്നും പത്രക്കുറിപ്പില് പറയുന്നു.

    സീറോമലബാർസഭയുടെ സിനഡു തീരുമാനിച്ചതും ശ്ലൈഹികസിംഹാസനം അംഗീകരിച്ചതും ഫ്രാൻസിസ് മാർപാപ്പ ഉദ്ബോധിപ്പിച്ചതുമായ ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി എറണാകുളം-അങ്കമാലി അതിരൂപതയിൽ ആത്യന്തികമായി നടപ്പിലാക്കപ്പെടണമെന്ന കാര്യത്തിൽ യാതൊരു മാറ്റവുമില്ലെന്നും പത്രക്കുറിപ്പ് ആവർത്തിച്ചു വ്യക്തമാക്കുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!