പറക്കും വിശുദ്ധനെന്ന് പേരുള്ള വിശുദ്ധനാണ് ജോസഫ് കൂപ്പര്‍ത്തിനോ. ആത്മീയാനുഭൂതിയില്‍ പറന്നുപൊങ്ങിയ വ്യക്തിയായിരുന്നു ഇദ്ദേഹം. തങ്ങളുടേതല്ലാത്ത കഴിവുകൊണ്ട് കൂപ്പര്‍ത്തിനോയെപോലെ മറ്റ് വിശുദ്ധരും ഇത്തരം അലൗകികസിദ്ധികള്‍ സ്വന്തമാക്കിയിട്ടുണ്ട്.. ആത്മീയമായി കൂടി ഇത്തരം സിദ്ധികളെ വിലയിരുത്തേണ്ടതുണ്ട്.
ലോകത്തില്‍ നിന്നുളള ഉയര്‍ന്നുപൊങ്ങലാണ് ഇത്. ലോകമോഹങ്ങളെ വിട്ടുപേക്ഷിച്ച് ദൈവത്തിലേക്കുള്ള പറന്നുയരല്‍ കൂടിയാണ് ഇത്തരത്തിലുള്ള പറക്കലുകള്‍. ലോകത്തെ വിട്ടുപേക്ഷിക്കാന്‍, ലോകമോഹങ്ങളില്‍ നിന്ന് അകലംപാലിക്കേണ്ടതുണ്ട്. നാം എന്തെല്ലാം നേടിയാലുംഅവസാനം ഒന്നും കൊണ്ടുപോകാന്‍ കഴിയുന്നില്ല എന്നതാണ് ലോകസമ്പത്തിന്റെ നശ്വരത.
കൂലി കൊടുക്കാതെയും കള്ളക്കടത്ത് നടത്തിയും കൈക്കൂലി വാങ്ങിയും കരിഞ്ചന്ത നടത്തിയും മറ്റുള്ളവരെ ചൂഷണം ചെയ്തുംഅതിര്‍ത്തി മാന്തിയും മോഷ്ടിച്ചും എല്ലാം നേടിയെടുക്കുന്ന സമ്പത്ത് അവസാനയാത്രയില്‍ കൊണ്ടുപോകാന്‍ കഴിയുന്നില്ല. വീടും കാറും പ്രിയപ്പെട്ടവരും ഇവിടെ ഉപേക്ഷിക്കപ്പെടേണ്ടവരാകുന്നു. അതുകൊണ്ടുതന്നെ എന്തിനാണ് അന്യായമായ മാര്‍ഗ്ഗത്തിലൂടെയുള്ള പണസമ്പാദനങ്ങള്‍.. ആവശ്യത്തില്‍ കൂടുതലുളള ധനശേഖരങ്ങള്‍..
സ്വിസ് നിക്ഷേപങ്ങള്‍, മ്യൂച്ചല്‍ ഫണ്ടുകള്‍, റിയല്‍ എസ്റ്റേറ്റ്, ഏതൊക്കെ രീതിയിലാണ് നാം പണം സമ്പാദിച്ചുകൂട്ടുന്നത്. ഇങ്ങനെ ഒരുഭാഗത്ത് പണം സമ്പാദിച്ചുകൊണ്ടിരിക്കുമ്പോള്‍ മറ്റൊരുഭാഗത്ത് നിത്യവൃത്തിക്കുപോലും കഷ്ടപ്പെടുന്നവര്‍ ധാരാളം. അതുകൊണ്ട് ലൗകികമോഹങ്ങളില്‍ നിന്ന് അകന്ന് സ്വര്‍ഗ്ഗീയജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ നിങ്ങള്‍ ജോസഫ് കൂപ്പര്‍ത്തീനയോട് ഇങ്ങനെ പ്രാര്‍ത്ഥിക്കുക
ഓ വിശുദ്ധ ജോസഫ് കൂപ്പര്‍ത്തീനോ, ലോകമോഹങ്ങളെയോര്‍ത്തുള്ള അമിതമായ ചിന്തകളില്‍ നിന്ന് എന്നെ രക്ഷിക്കണമേ. ലോകത്തില്‍ നി്ന്ന് ഉയര്‍ന്നുനില്ക്കാന്‍ എനിക്ക് കരുത്ത് നല്കണമേ. സ്വര്‍ഗ്ഗത്തെ ല്കഷ്യമാക്കി ജീവിക്കാന്‍ എനിക്ക് ശക്തി നല്കണമേ. ഭൂമിയോ ഇതിലുള്ളയാതൊന്നുമോ എന്നെ മോഹിപ്പിക്കാതിരിക്കട്ടെ. സ്വര്‍ഗ്ഗമാണ് എന്റെ രാജ്യമെന്നും ദൈവമാണ് എന്റെ സമ്പാദ്യമെന്നും എന്നെ പഠിപ്പിക്കണമേ. ആമ്മേന്‍