Tuesday, December 3, 2024
spot_img
More

    മരിയഭക്തരാണ്, പക്ഷേ മറിയത്തിന്റെ വഴികളെ പിന്തുടരാന്‍ കഴിയുന്നുണ്ടോ?

    മരിയഭക്തരാണെന്ന കാര്യത്തില്‍ നാം അഭിമാനിക്കുന്നവരാണ്. മറിയത്തോട് അത്യധികം സ്‌നേഹവും ബഹുമാനവും പുലര്‍ത്തുന്നവരുമാണ്. എന്നിരിക്കിലും നമ്മളില്‍ എത്രപേര്‍ക്ക് മറിയത്തിന്റെ വഴികളെ ആത്മനാ പിന്തുടരാന്‍ കഴിയുന്നുണ്ട്? രണ്ടുകാര്യങ്ങളിലാണ് മാതാവ് നമുക്ക് വെല്ലുവിളി ഉയര്‍ത്തുന്നത്.

    1 ദൈവേഷ്ടത്തിനുള്ള പൂര്‍ണ്ണമായ കീഴടങ്ങല്‍

    സംഭവിക്കാനിരിക്കുന്നവയ്ക്ക് മുമ്പില്‍ ഇതാ കര്‍ത്താവിന്റെ ദാസി അങ്ങേ തിരുവിഷ്ടം പോലെ എല്ലാം സംഭവിക്കട്ടെ യെന്ന് പറഞ്ഞവളാണ് മറിയം. നമുക്ക് നമ്മുടെ ഇഷ്ടങ്ങളെക്കാള്‍ മീതെയായി ദൈവത്തിന്റെ ഇഷ്ടം പ്രതിഷ്ഠിക്കാന്‍ എന്നെങ്കിലും കഴിഞ്ഞിട്ടുണ്ടോ?

    2 സഹനവഴികളിലൂടെ സഞ്ചരിക്കാനുള്ള സന്നദ്ധത

    മാതാവിന്റെ ജീവിതം എന്നും സഹനവഴികളിലൂടെയായിരുന്നു. ക്രിസ്തുവിന്റെ പീഡാസഹനവേളയിലൂടനീളം അവിടുത്തെ പിന്തുടര്‍ന്നവളായിരുന്നു മറിയം. നമുക്ക് നമ്മുടെജീവിതത്തിലെ സഹനങ്ങളില്‍ പരാതികളില്ലാതെ മുന്നോട്ടുപോകാന്‍ കഴിയുന്നുണ്ടോ.. സഹനങ്ങളില്‍ കാലിടറാതെ നില്ക്കാന്‍ കഴിയുന്നുണ്ടോ?

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!