Sunday, February 9, 2025
spot_img
More

    ആസക്തികളെ അതിജീവിച്ച മൂന്ന് വിശുദ്ധാത്മാക്കളുടെ കഥ

    പലവിധത്തിലുള്ള ആസക്തികളാല്‍ കലുഷിതമാണ് നമ്മുടെ ജീവിതങ്ങള്‍. വളരെ വൈകാരികമായ ആത്മസംഘര്‍ഷങ്ങള്‍ ഇതിന്റെ ഭാഗമായി നാം അനുഭവിക്കുന്നുമുണ്ട്. വിശുദ്ധര്‍ പോലും ഇതില്‍ നിന്ന് ഒഴിവാക്കപ്പെടുന്നില്ല. പലതരത്തിലുള്ള ആസക്തികള്‍ വിശുദ്ധരുടെ ജീവിതത്തിലുമുണ്ടായിരുന്നു. ലൈംഗികാസക്തിയും മദ്യപാനാസക്തിയുമെല്ലാം അതില്‍ ഉള്‍പ്പെടുന്നുണ്ട്.

    വാഴ്ത്തപ്പെട്ട ബര്‍ത്തലോ ലോംഗോയുടെ ജീവിതം തന്നെ ഉദാഹരണം. കത്തോലിക്കാ കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ലോംഗോ പത്താം വയസു മുതല്‍ വഴിതെറ്റി നടക്കുന്ന കുട്ടിയായിരുന്നു. മയക്കുമരുന്നിന് അടിപ്പെട്ടുജീവിക്കുന്ന ഭൂതകാലവും അദ്ദേഹത്തിനുണ്ടായിരുന്നു. അതില്‍ നിന്നാണ് സാത്താന്‍ ആരാധനയുമായി ബന്ധപ്പെടുകയും സാത്താനിക് പ്രീസ്റ്റ് ആയി മാറുകയും ചെയ്തത്. മാനസാന്തരപ്പെട്ടതിന് ശേഷം ദരിദ്രരെ സഹായിക്കുകയും ജപമാല ഭക്തിയുടെ പ്രചാരകനായിത്തീരുകയും ചെയ്തു. വിശുദ്ധ ബ്രൂണോയാണ് മറ്റൊരാള്‍. മദ്യപാനമായിരുന്നുഅദ്ദേഹത്തിന്റെ പാപം. ലൈംഗികപാപങ്ങള്‍ക്ക് അടിമയായിരുന്ന വിശുദ്ധനായിരുന്നു വഌഡിമര്‍.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!