Thursday, March 27, 2025
spot_img
More

    ജപമാല കയ്യിലെടുക്കുമ്പോള്‍ സാത്താന്‍ അനുഭവിക്കുന്ന വേദനയെക്കുറിച്ച് അറിയാമോ?

    വീണ്ടുമൊരു ഒക്ടോബര്‍ മാസത്തിലേക്ക് നാം പ്രവേശിച്ചിരിക്കുകയാണ്. അതായത് ജപമാല മാസത്തിലേക്ക്. ജപമാലയിലൂടെ നേടിയെടുക്കുന്ന ഭൗതികവും ആത്മീയവുമായ നന്മകളെക്കുറിച്ച് നമ്മെക്കാള്‍ കൂടുതല്‍ അറിവുള്ള ഒരാളുണ്ട്. ആരാണെന്നോ.. സാത്താന്‍. അതുകൊണ്ട് ഈ മാസത്തെ സാത്താന്‍ പ്രത്യേകഭയത്തോടെയാണ് നോക്കിയിരിക്കുന്നത്. നാം ഓരോ തവണയും ജപമാല കൈയിലെടുക്കുമ്പോള്‍ സാത്താന് അത് വേദനജനിപ്പിക്കുന്നുണ്ട്.

    ഒരു ഭൂതോച്ചാടനവേളയില്‍ സാത്താന്‍ തന്നെ സംസാരിച്ചതാണ് ഇക്കാര്യം. സാത്താന്റെ വാക്കുകള്‍ ഇപ്രകാരമാണ്.
    എല്ലാവരും ചൊല്ലാന്‍ ഇഷ്ടപ്പെടാത്ത, എന്നാല്‍ വളരെ ലളിതമായ പ്രാര്‍ത്ഥനയാണ് ജപമാല. ആരൊക്കെ ഈ പ്രാര്‍ത്ഥന ചൊല്ലുന്നുവോ അതവരെ ക്രിസ്തുവിന്റെയും മറിയത്തിന്റെയും ജീവിതത്തോട് ചേര്‍ത്തുനിര്‍ത്തുന്നു. ആരെങ്കിലും ജപമാല കയ്യിലെടുക്കുന്ന ശബ്ദം തന്നെ എനിക്ക് സഹിക്കാനാവാത്ത വേദനയുളവാക്കുന്നു.

    എനിക്കത് കേട്ടുനില്ക്കാനാവില്ല. മാത്രമല്ല ആരെങ്കിലും ജപമാല കയ്യില്‍ വയ്ക്കുന്നതുപോലും -അയാള്‍ ചൊല്ലിയില്ലെങ്കില്‍ പോലും- എന്നെ കോപാകുലനാക്കുന്നു. എനിക്കതും സഹിക്കാനാവില്ല. മറിയത്തിന് ഈ പ്രാര്‍ത്ഥന വളരെ ഇഷ്ടമാണ്..

    മരിയന്‍പത്രത്തിന്റെ വായനക്കാരേ, സാത്താന്റെ വേദന വര്‍ദ്ധിപ്പിക്കാന്‍ നമുക്ക് ഇനി മുതല്‍കൂടുതലായി ജപമാല ചൊല്ലിയാലോ.. ഒക്ടോബര്‍ മാസത്തില്‍ ജപമാല കൂടുതല്‍ ചൊല്ലി പ്രാര്‍ത്ഥിച്ചാലോ..

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!