Monday, June 23, 2025
spot_img
More

    ഉറങ്ങാന്‍ കഴിയാതെ വിഷമിക്കുന്നവര്‍ക്ക് ഉറക്കം ലഭിക്കാന്‍ ഈ തിരുവചനം പ്രാര്‍ത്ഥിച്ചാല്‍ മതി

    ഉറങ്ങാന്‍ കഴിയാത്തവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുവരുന്നതായിട്ടാണ് കണക്കുകള്‍. നേരം വെളുക്കും വരെ കിടക്കയില്‍ തിരിഞ്ഞും മറിഞ്ഞും കഴിച്ചുകൂട്ടുന്നവരും ഏറെ. എന്താണ് ഇതിനുള്ള മാര്‍ഗം? ഉറക്കഗുളികള്‍ കഴിച്ചിട്ടുപോലും ഉറക്കം കിട്ടാത്തവര്‍ക്കായി ഇതാ സര്‍വ്വശക്തന്‍ നിര്‍ദ്ദേശിക്കുന്ന മരുന്ന്. വചനം.

    പലവിധ വിചാരങ്ങളും ഉത്കണ്ഠകളും ദൈവത്തിന് സമര്‍പ്പിച്ച് ഈ വചനത്തിന്റെ ശക്തിയാല്‍ നമുക്ക് ശാന്തരായി ഉറങ്ങാം.

    ശാന്തമാകുക ഞാന്‍ ദൈവമാണെന്നറിയുക( സങ്കീ 46:10)

    ഞാന്‍ ശാന്തമായി കിടന്നുറങ്ങുന്നു. ഉണര്‍ന്നെഴുന്നേല്ക്കുന്നു. എന്തെന്നാല്‍ ഞാന്‍ കര്‍ത്താവിന്റെ കരങ്ങളിലാണ്.( സങ്കീ 3:5-6)

    പര്‍വതങ്ങളിലേക്ക് ഞാന്‍ കണ്ണുകള്‍ ഉയര്‍ത്തുന്നു. എനിക്ക് സഹായം എവിടെ നിന്ന് വരും? എനിക്ക് സഹായം കര്‍ത്താവില്‍ നിന്ന് വരുന്നു, ആകാശവും ഭൂമിയും സൃഷ്ടിച്ച കര്‍ത്താവില്‍ നിന്ന്. നിന്റെ കാല്‍ വഴുതാന്‍ അവിടുന്ന് സമ്മതിക്കുകയില്ല. നിന്നെ കാക്കുന്നവന്‍ ഉറക്കംതൂങ്ങുകയുമില്ല ഇസ്രായേലിന്റെ പരിപാലകന്‍ മയങ്ങുകയില്ല, ഉറങ്ങുകയുമില്ല.( സങ്കീ 121:1-4)

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!