ഗുംല: ഗുംല രൂപതയിലെ വൈദികന്‍ രജത് ഏക്കയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാരീഷ് കോമ്പൗണ്ടിലുള്ള കിണറ്റില്‍ ഒക്ടോബര്‍ 27 നാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അറുപത് വയസുണ്ടായിരുന്നു. വിഷാദരോഗിയായിരുന്നുവെന്നും യാദൃച്ഛികമായി കിണറ്റില്‍ വീണതായിരിക്കാമെന്നുമാണ് പ്രാഥമികനിഗമനം.
ഒക്ടോബര്‍ 26 മുതല്‍ ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. പ്രഭാതഭക്ഷണം കഴിക്കാനും തിരികെയെത്താത്ത സാഹചര്യത്തില്‍ കുശിനിക്കാരന്‍ അന്വേഷിച്ചുനടന്നപ്പോഴാണ് വൈദികനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.