വത്തിക്കാന്‍ സിറ്റി: ട്രാന്‍സെക്ഷ്വല്‍ ആയ ആളുകള്‍ക്ക് അവര്‍ ഹോര്‍മോണ്‍ ചികിത്സയ്‌ക്കോ ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്കോ വിധേയരായിട്ടുണ്ടെങ്കില്‍ പോലും വിശ്വാസികള്‍ക്കിടയില്‍ ദുഷ്‌ക്കീര്‍ത്തിയോ വഴിതെറ്റിക്കുന്ന സാഹചര്യങ്ങളോ സൃഷ്ടിക്കുന്നില്ലെങ്കില്‍ അവര്‍ക്ക് ജ്ഞാനസ്‌നാനം നല്കാമെന്ന് വിശ്വാസകാര്യങ്ങള്‍ക്കായുള്ള റോമന്‍ഡികാസ്റ്ററി.
സ്വവര്‍ഗ്ഗരതിക്കാരായ പങ്കാളികളുടെ കുട്ടികള്‍ വാടകഗര്‍ഭപാത്രത്തില്‍ നിന്ന് ജനിച്ചവരാണെങ്കിലും കത്തോലിക്കാവിശ്വാസത്തില്‍ വളര്‍ത്തപ്പെടുമെന്ന ഉറച്ച പ്രതീക്ഷയുണ്ടെങ്കില്‍ അത്തരം കുട്ടികള്‍ക്ക് ജ്ഞാനസ്‌നാനം നല്കുന്നതിനെക്കുറിച്ചും ഡിക്കസ്റ്ററി അനുകൂലപരമായ സമീപനമാണ് എടുത്തിരിക്കുന്നത്. ട്രാന്‍സ് സെക്ഷ്വല്‍ ആയ ആളുകള്‍ക്ക് ജ്ഞാനസ്‌നാനത്തില്‍ സാക്ഷികളായി നില്ക്കാന്‍ കഴിയുന്നത് എളുപ്പമല്ലെങ്കിലും ചില സാഹചര്യങ്ങളില്‍ അത് അനുവദിക്കാനാകുമെന്നും ഡിക്കാസ്റ്ററിയുടെ രേഖ വ്യക്തമാക്കുന്നുണ്ട്.
അതുപോലെ കാനോനിക നിയമം വിലക്കുന്ന അവസ്ഥകള്‍ ഇല്ലെങ്കില്‍ ട്രാന്‍സെക്ഷ്വല്‍ ആയ ആളുകള്‍ക്ക് വിവാഹത്തിന് സാക്ഷികളായി നില്ക്കാന്‍ സാധിക്കുമെന്നും കര്‍ദിനാള്‍ ഫെര്‍ണാണ്ടസ് ഒപ്പിട്ട രേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്.