ബെര്‍ഹാംപൂര്‍: 48 വര്‍ഷം ഇന്ത്യയെ സേവിച്ച 98 കാരിക്ക് ഇന്ത്യന്‍ പൗരത്വം നിഷേധിച്ചതിനെ തുടര്‍ന്ന് അവര്‍ സ്വന്തം നാടായ സ്‌പെയ്‌നിലേക്ക് മടങ്ങുന്നു. ഡോട്ടര്‍ ഓഫ് ചാരിറ്റി സഭാംഗമായ ഡോക്ടര്‍ സിസ്റ്റര്‍ എനേയ്ദിനയാണ് സ്‌പെയ്‌നിലേക്ക് മടങ്ങുന്നത്.
മാഡ്രിഡില്‍ നിന്ന് എംബിബിഎസ് പാസായ സിസ്റ്റര്‍ ഏതാനും നാളുകള്‍ ജന്മനാട്ടില്‍ ശുശ്രൂഷ ചെയ്തതിന് ശേഷം 1969 ല്‍ ഒഡീഷയിലെ ബെര്‍ഹാംപൂരിലെത്തുകയായിരുന്നു. പിന്നീടുള്ള ജീവിതം മുഴുവന്‍ അവിടെയുള്ള ദരിദ്രര്‍ക്കു വേണ്ടിയായിരുന്നു. ദളിതരും ആദിവാസികളുമായവര്‍ക്കുവേണ്ടി ഡിസ്‌പെന്‍സറികള്‍ ആരംഭിച്ചു. ഒഡീഷയിലെ ദരിദ്രജനങ്ങള്‍ക്ക് ഒരിക്കലും വിസ്മരിക്കാന്‍ കഴിയാത്ത വ്യക്തിയായിരുന്നു ഡോക്ടര്‍ സിസ്റ്റര്‍ എനേയ്ദിന.
ഇന്ത്യന്‍ പൗരത്വത്തിന് വേണ്ടി അപേക്ഷിച്ചുവെങ്കിലും അപേക്ഷ നിരസിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് വാര്‍ദ്ധക്യത്തില്‍ അവര്‍ക്ക് ജന്മനാട്ടിലേക്ക് മടങ്ങേണ്ടിവന്നിരിക്കുന്നത്. എങ്കിലും ഒഡീഷയിലെ ജനങ്ങളുടെ മനസ്സില്‍ സിസ്റ്റര്‍ ചിരംജ്ജീവിയായി പ്രശോഭിക്കുമെന്ന് വിന്‍സെന്‍ഷ്യന്‍ വൈദികന്‍ ഫാ. നരേഷ് നായക് പറയുന്നു.