Saturday, November 2, 2024
spot_img
More

    ആഗമനകാലത്ത് നമ്മുക്ക് മാതൃകയാണ് നോഹ. എങ്ങനെ?

    നോഹയെക്കുറിച്ച് നമുക്കറിയാം. ദൈവത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് പെട്ടകമൊരുക്കി കര്‍ത്താവിന് വേണ്ടി കാത്തിരുന്നവന്‍.കാത്തിരിപ്പിന്റെ മനുഷ്യനായിരുന്നുനോഹ. മഴയ്ക്കുവേണ്ടി നാല്പതു പകലും നാല്പതു രാവും നോഹ കാത്തിരുന്നു.

    വെളളപ്പൊക്കം തീരാന്‍ വേണ്ടിയും നോഹ കാത്തിരുന്നു. കാക്കയെ പേടകത്തിന് വെളിയിലേക്ക് പറത്തിവിട്ടിട്ട് അത് മടങ്ങിവരാന്‍ വേണ്ടി കാത്തിരുന്നു. പിന്നീട് പ്രാവിനെ പറത്തിവിട്ടു ജീവന്റെ അടയാളം എവിടെയെങ്കിലും ഉണ്ടോയെന്ന് അറിയാന്‍.. എന്നിട്ട് പ്രാവിന്റെ വരവിന് വേണ്ടി കാത്തിരുന്നു. ഒടുവില്‍ ജീവന്റെ അടയാളം പ്രാവില്‍ നിന്ന് കിട്ടും വരെ അതിനെ ആകാശത്തേക്ക് പറത്തിവിട്ട് നോഹ കാത്തിരുന്നു.

    അങ്ങനെ നോഹ കാത്തിരിപ്പിന്റെ മനുഷ്യനാകുന്നു. ഈ ആഗമനകാലത്ത് നമ്മളും നോഹയെപോലെ കര്‍ത്താവിനെ കാത്തിരിക്കുന്നവരാകണം. ദൈവത്തിന് വേണ്ടി കാത്തിരിക്കുന്നവരാകുക. ദൈവം നമ്മുടെ ഹൃദയങ്ങളില്‍ പിറക്കാന്‍ വേണ്ടി കാത്തിരിക്കുക.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!