മെക്‌സിക്കോ: സെന്റ് ഡെത്ത് അഥവാ സാന്റാ മൂര്‍്‌ട്ടെയ്‌ക്കെതിരെ ശക്തമായ താക്കീതുമായി ഭൂതോച്ചാടകനായ വൈദികന്‍. സെന്റ് ഡെത്ത് എന്ന പേരിലുള്ള ആചാരങ്ങള്‍ സാത്താന്‍ ആരാധന തന്നെയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഫാ. ആന്ദ്രെസ് എസ്റ്റെബാര്‍ ലോപ്പസ് റൂയിസ്. സാത്താന് നമ്മെതന്നെ സമര്‍പ്പിക്കുകയും അവന്റെ അസാധാരണമായപ്രവൃത്തികള്‍ക്ക് വിധേയമാകാന്‍ സ്വയം കീഴടങ്ങിക്കൊടുക്കുകയുമാണ് നാം ചെയ്യുന്നതെന്ന് അദ്ദേഹം പറയുന്നു. മെക്‌സിക്കോയിലെ മെംബര്‍ ഓഫ് ദ കോളജ് ഓഫ് എക്‌സോര്‍സിസ്റ്റിലെ അംഗമാണ് വൈദികന്‍. ഭൂതാവേശം പോലെയുള്ള സാത്താനികപ്രവൃത്തികള്‍ക്ക് വരെ നാം ഇതിലൂടെ ഇരയാകേണ്ടിവരും. അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.
1960 ന് മുമ്പു മുതല്‍ മെക്‌സിക്കോയില്‍ ഇങ്ങനെയൊരു ആചാരം നിലവിലുണ്ടായിരുന്നു. മെക്‌സിക്കോയിലെ കള്ളക്കടത്തുകാരും അനധികൃത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുമായ വ്യക്തികളാണ് ഇതിന് പ്രചാരണം കൊടുത്തത്.
സാത്താന്റെ നേരിട്ടുള്ള നിയന്ത്രണത്തിന് നാം സ്വയം വിട്ടുകൊടുക്കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്നും ഫാദര്‍ ലോപ്പ്‌സ് പറയുന്നു.