Friday, March 21, 2025
spot_img
More

    കഴിവും സ്ഥിതിയും അനുസരിച്ച് നല്ല പ്രവൃത്തികള്‍ ചെയ്യാത്തവന്റെ ഭക്തിജീവിതം സംശയാസ്പദമാണ്

    ചിലര്‍ നല്ലതുപോലെ പ്രസംഗിക്കും. മഹത്തായ കാര്യങ്ങളെ കുറിച്ച് എഴുതും. പക്ഷേ പ്രവൃത്തിയിലൊന്നും അവ പ്രകടമാവുകയില്ല. ചിലരുണ്ട് എല്ലാ ദിവസവും പള്ളിയില്‍ പോകും. ജപമാല ചൊല്ലും, പക്ഷേ സഹായം ചോദിച്ചുവരുന്നവരെ കണ്ടില്ലെന്ന് നടിക്കും.വേറെ ചിലര്‍ നല്ലവരാണെന്ന് നടിക്കും. പക്ഷേ അടുത്തുവരുമ്പോഴോ അടുത്ത് ഇടപഴകുമ്പോഴോ അവരുടെ തനിനിറം പുറത്തുവരും. ഇങ്ങനെ പലതുണ്ട് പറയാന്‍. എന്നാല്‍ ഇവിടെ നാം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. പ്രവൃത്തികള്‍ കൂടാതെയുള്ള ഭക്തി യഥാര്‍ത്ഥമല്ല. ദൈവദാസനായ തിയോഫിനച്ചന്‍ അതേക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ്: ക്രിസ്തീയ പുണ്യപൂര്‍ണ്ണത സ്‌നേഹത്തില്‍ ദൈവസ്‌നേഹത്തിലും സഹോദരസ്‌നേഹത്തിലും അടങ്ങിയിരിക്കുന്നു. ഈ സ്‌നേഹത്തെ ഹൃദയത്തില്‍ അടച്ചുവയ്ക്കാന്‍ നിവര്‍ത്തിയില്ല. അത് യഥാര്‍ത്ഥമാകണമെങ്കില്‍ പുറത്തുവരണം. പ്രവൃത്തികളില്‍ കാണപ്പെടണം. സ്‌നേഹത്തിന്റെ തെളിവു തന്നെ നല്ല പ്രവൃത്തികളാണ്. കഴിവും സ്ഥിതിയും അനുസരിച്ച് നല്ല പ്രവൃത്തികള്‍ ചെയ്യാത്തവന്റെ ഭക്തിജീവിതം സ്ംശയാസ്പദമാണ്.

    നമുക്ക് ഈ വാക്കുകള്‍ സ്വന്തം ജീവിതത്തിലേക്ക ഏറ്റെടുക്കാം. ആത്മശോധന നടത്താം. വാക്കിനാലും നാവിനാലുംസ്‌നേഹം പ്രകടിപ്പിച്ചാല്‍ പോരാ പ്രത്യുത പ്രവൃത്തിയിലും സത്യത്തിലും ആയിരിക്കണം എന്ന വിശുദ്ധ യോഹന്നാന്‍ ശ്ലീഹ പറഞ്ഞിരിക്കുന്നതും നമുക്കോര്‍മ്മിക്കാം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!