Saturday, December 7, 2024
spot_img
More

    കുടുംബകാരണവര്‍ ഇട്ട മൂലക്കല്ലിലാണ് എന്റെ ശുശ്രൂഷ ആരംഭിച്ചത്: ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍

    നാലാം ക്ലാസില്‍ ഞാന്‍ പഠിക്കുമ്പോഴാണ് അപ്പൂപ്പന്‍ മരിക്കുന്നത്. എന്റെ അമ്മ കോലായിരുന്ന് കരയുകയാണ്. അമ്മ എന്നോട് പറഞ്ഞു,എടാ അപ്പൂപ്പന്‍ മരിക്കാറായെടാ. നിന്നെ ചോദിക്കുന്നുണ്ട്. അമ്മ എന്നെ അപ്പൂപ്പന്റെ അടുക്കലേക്ക് കൊണ്ടുപോയി. അപ്പൂപ്പന്‍ എന്നോട് പറഞ്ഞു, എടാ ഞാന്‍ നിനക്ക് ഒരു സമ്മാനം തരട്ടെ അപ്പൂപ്പന്‍ എന്താണ് സമ്മാനം തരുകയെന്ന് ഞാന്‍ ആകാംക്ഷഭരിതനായി. അപ്പോള്‍ അപ്പൂപ്പന്‍ എന്നോട് പറഞ്ഞു നീ മുട്ടുകുത്തി നില്ക്ക്.

    ഞാന്‍ നോക്കുമ്പോള്‍ അപ്പൂപ്പന്‍ തന്റെ വിറയ്ക്കുന്ന കരമെടുത്ത് എന്റെ തലയില്‍ വച്ചിട്ട്പറഞ്ഞു, എടാ എനിക്ക് സ്വര്‍ണ്ണമോ വെള്ളിയോ നിനക്ക് തരാനില്ല. പക്ഷേ നീ കുരുത്തമുള്ളവനായി ജീവിക്കാനായിട്ടാ അപ്പൂപ്പന്‍ നിന്റെ തലയില്‍ കൈകള്‍ വച്ച് പ്രാര്‍ത്ഥിക്കുന്നത്. നമ്മുടെ കുടുംബത്തിന്റെ സല്‍പ്പേര് കളയരുത്. പള്ളിയില്‍ പോകണം. അച്ചന്മാരെ കാണുമ്പോള്‍ സ്തുതികൊടുക്കണം. നീ തമ്പൂരാന്റെ നല്ല കുഞ്ഞായി വളരണം. 1980 ല്‍ കുണ്ടുകുളം പിതാവ് എനിക്ക് പട്ടം തന്നപ്പോള്‍ എന്റെ കാരണവരിട്ട മൂലക്കല്ലിന്മേലാണ് എന്റെ കൈവയ്പ്പ് ശുശ്രൂഷ നടന്നത്. കുടുംബങ്ങളുടെ മൂല്യം മറക്കരുത്. കാരണവന്മാരുടെ അനുഗ്രഹത്തിന് ഫലമുണ്ട്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!