മുംബൈ: മലയാളിയായ സിസ്റ്റര്‍ ലൂസി കുര്യന്‍ ലോകത്തിലെ ഏറ്റവും സ്വാധീന ശക്തിയുള്ള നൂറുപേരില്‍ ഒരാളായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഓസ്ട്രിയന്‍ പ്രസിദ്ധീകരണമായ OOOM ആണ് ഈ തിരഞ്ഞെടുപ്പ് നടത്തിയത്. രാജ്യാന്തരതലത്തില്‍ നടത്തിയ വോട്ടെടുപ്പിലാണ് ലോകത്തിലെ ഏറ്റവും സ്വാധീനശക്തിയുളള നൂറുപേരില്‍ ഒരാളായി സിസ്റ്ററിനെ തിരഞ്ഞെടുത്തത്.
ഇത് അഞ്ചാം തവണയാണ് സിസ്റ്റര്‍ ലൂസി ഈ ബഹുമതിക്ക് അര്‍ഹയാകുന്നത്. 2018,2019, 2020,2022 എന്നീ വര്‍ഷങ്ങളിലും സിസ്റ്റര്‍ ഈ ബഹുമതി കരസ്ഥമാക്കിയിരുന്നു.
സര്‍വ്വമതസ്‌നേഹസേവന സംരംഭമായ മഹേറിന്റെ സ്ഥാപക ഡയറക്ടറാണ് സിസ്റ്റര്‍ ലൂസി കുര്യന്‍. മാഹേര്‍ എന്ന പേരില്‍ നിരവധി സംര്ക്ഷണ കേന്ദ്രങ്ങള്‍ നടത്തുന്നുണ്ട്. ഇതിനകം 265 അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.