തലശ്ശേരി അതിരൂപതയുടെ ആല്‍ഫ ഇന്‍സ്റ്റിറ്റ്യൂട്ടിന് വത്തിക്കാന്റെ അംഗീകാരം

തലശ്ശേരി: തലശേരി അതിരൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ദൈവശാസ്ത്ര പഠനകേന്ദ്രമായ ആല്‍ഫ ഹയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിലിജിയസ് സയന്‍സസിന് വത്തിക്കാനിലെ ഡിക്കാസ്റ്ററി ഫോര്‍ കള്‍ച്ചര്‍ ആന്‍ഡ് എഡ്യുക്കേഷന്റെ അംഗീകാരം. പ്രഖ്യാപന ചടങ്ങിന്റെ ഉദ്ഘാടനം തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി, ആര്‍ച്ച് ബിഷപ്പ് എമെരിറ്റസുമാരായ മാര്‍ ജോര്‍ജ് വലിയമറ്റം, മാര്‍ ജോര്‍ജ് ഞരളക്കാട്ട് എന്നിവര്‍ ചേര്‍ന്ന് വിളക്ക് തെളിച്ച് നിര്‍വഹിച്ചു. ഡിക്രി പ്രഖ്യാപനം ബംഗളൂരു ധര്‍മാരാം വിദ്യാക്ഷേത്രം പ്രസിഡന്റ് ഫാ. ഡോ. മാത്യു ആറ്റുങ്കല്‍ സിഎംഐ നിര്‍വഹിച്ചു.
സന്യാസിനികള്‍, മതാധ്യാപകര്‍, റിട്ടയേര്‍ഡ് പ്രഫഷണല്‍സ് തുടങ്ങി പ്ലസ് ടു പഠനം പൂര്‍ത്തീകരിച്ച എല്ലാവര്‍ക്കും കോഴ്‌സിന് അപേക്ഷിക്കാം.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates