തളിപ്പറമ്പ്: തളിപ്പറമ്പില്‍ ബസിടിച്ച് കത്തോലിക്കാ സന്യാസിനി മരിച്ചു. പൂവ്വം സെന്റ് മേരീസ് കോണ്‍വെന്റ് മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ സൗമ്യയാണ് മരിച്ചത്. 58 വയസായിരുന്നു. പള്ളിയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ആലക്കോട് ഭാഗത്തു നിന്ന് തളിപ്പറമ്പിലേക്ക് പോവുകയായിരുന്ന സ്വകാര്യബസാണ് ഇടിച്ചത്. സംഭവസ്ഥലത്ത് വച്ചുതന്നെ സിസ്റ്റര്‍ മരിച്ചു.