Wednesday, January 15, 2025
spot_img
More

    ലണ്ടൻ റീജിയന്‍റെ ആഭിമുഖ്യത്തിൽ യുവജനങ്ങൾക്കായി പ്രഥമ യൂത്ത് കൺവെൻഷൻ

     

    ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടൺ രൂപതയിലെ ലണ്ടൻ റീജിയണിൽ ഉള്ള സീറോ മലബാർ യൂത്ത് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ യുവജനങ്ങൾക്കായി ഓഗസ്റ്റ് 24 ന് പ്രഥമ ഏകദിന കൺവെൻഷൻ- സ്പൈസ് – നടത്തുന്നു.. ലണ്ടൻ റീജിയൻ കോഡിനേറ്റർ ഫാ. സെബാസ്റ്റ്യൻ ചാമക്കാല,  ഫാ. ഹാൻസ് പുതിയാകുളങ്ങര, ഫാ. ജോസഫ് അന്തിയാംകുളം , ഫാ.ടോമി എടാട്ട്, ഫാദസാജു പിണക്കാട്ട്, ഫാ.ബിനോയ് നിലയറ്റിൻകൽ,ഫാ. ജോഷി, ഫാ.സാജു മുല്ലശ്ശേരി, ഫാ. ജോഷി എസ്എസ് പി   എന്നിവരുടെ നേതൃത്വത്തിൽ ആണ്  സെമിനാർ .


    സീറോ മലബാർ യൂത്ത് മൂവ്മെന്റിന്റെ  ആഭിമുഖ്യത്തിൽ ആദ്യമായാണ് ഇത്തരത്തിലൊരു കൺവെൻഷൻ സംഘടിപ്പിക്കുന്നത്. ഈ പ്രഥമ ഏകദിന കൺവെൻഷനിലേക്ക്  ലണ്ടൻ റീജിയണിൽ ഉള്ള എല്ലാ യുവജനങ്ങളും പങ്കെടുക്കാൻ ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കൽ ആഹ്വാനം ചെയ്തു. 

     ഓഗസ്റ്റ് ഇരുപത്തിനാലിന് രാവിലെ 8 30ന് രജിസ്ട്രേഷൻ ഓടുകൂടി ആരംഭിക്കുന്ന കൺവെൻഷന്‍ വൈകുന്നേരം നാലുമണിയോടെ സമാപിക്കും. ഫാ. ടോമി എടാട്ട്, ഡോക്ടർ ജോൺ എബ്രഹാം,  ഡീക്കൻ ജോയ്സ് പള്ളിക്കമ്യാലിൽ എന്നിവർ ക്ലാസുകൾ നയിക്കും.  കൺവെൻഷന് ശേഷം  സെന്റ് മാർക്ക് മിഷനിലെ കൈകാരന്മാരും അൽമായരും അടങ്ങുന്ന വോളണ്ടിയേഴ്സ്  ബാർബിക്യു  ഒരുക്കും. കൺവെൻഷനിൽ പങ്കെടുക്കുന്നവർക്ക് ആയി ഉച്ചഭക്ഷണം  ഒരുക്കുന്ന തിരക്കിലാണ് വിമൻസ് ഫോറത്തിന്റെ അംഗങ്ങൾ.


    ബ്രോംലിയിലെ സെൻറ് ജോസഫ് ചർച്ച് ഹാളിൽ നടത്തപ്പെടുന്ന കൺവെൻഷനു  വേണ്ട ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. കൺവെൻഷനിലെ സുഗമമായ നടത്തിപ്പിന് വേണ്ടി സെന്മാർക്ക് മിഷനിലെ ജീസൺ ജോസഫ് , ജയ് ജോസഫ്, സീറോ മലബാർ യൂത്ത് മൂവ്മെൻറ് പ്രസിഡൻറ് ഫെബിൻ ഷാജി വൈസ് പ്രസിഡൻറ് അലീന ജോയ്, ജിം സിറിയക്ക് എന്നിവരുടെ നേതൃത്വത്തിൽ മിഷനിലെ എല്ലാ യുവജനങ്ങളും പ്രവർത്തിച്ചുവരുന്നതായി സീറോ മലബാർ യൂത്ത് മൂവ്മെൻറ് ഡയറക്ടർ ഫാ. ബാബു പുത്തൻപുരയിൽ അറിയിച്ചു.

    ഫാ. ബിജു കുന്നയ്ക്കാട്ട് PRO 

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!