വത്തിക്കാന്‍ സിറ്റി: മരണാസന്നരായ ആളുകള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഫെബ്രുവരിയിലെ പ്രത്യേക പ്രാര്‍ത്ഥനാനിയോഗമായി ഫ്രാന്‍സിസ് മാര്‍പാപ്പ സമര്‍പ്പിച്ചിരിക്കുന്ന വിഷയമാണ് ഇത്. മരണാസന്നരായ ആളുകള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക. അതോടൊപ്പം അവരെ സ്‌നേഹപൂര്‍വ്വം ശുശ്രൂഷിക്കുകയും ചെയ്യുക. രോഗശമനത്തിനുള്ള സാധ്യത കുറവാണെങ്കിലും മരണാസന്നരായ ആളുകള്‍ക്ക് നല്‌കേണ്ടുന്ന ശ്രദ്ധയും പരിചരണവും നല്കുന്ന കാര്യത്തില്‍ കുറവുകളൊന്നും പാടില്ലെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.
രോഗശമനത്തിനുള്ള സാധ്യത കുറവാണെങ്കിലും ഓരോ രോഗിയും ആത്മീയവുംമാനസികവും മാനുഷികവുമായ പരിചരണത്തിനും സഹായത്തിനും അവകാശമുള്ളവര്‍ തന്നെയാണ്. സംസാരിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലും ഓരോ രോഗിയും നമ്മെ തിരിച്ചറിയുന്നുണ്ടെന്നും അത് മനസ്സിലാക്കണമെങ്കില്‍ അവരുടെ കൈകള്‍ നമ്മുടെ കരങ്ങളോട് ചേര്‍ത്തുവയ്ക്കണമെന്നും പാപ്പ പറഞ്ഞു.