കൊച്ചി: വേളാങ്കണ്ണി തിരുനാളിനോട് അനുബന്ധിച്ച് എറണാകുളത്തു നിന്ന് പ്രത്യേക ട്രെയിന്‍ പ്രഖ്യാപിച്ചു. ആലുവ, തൃശൂര്‍,പാലക്കാട്, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, കരൂര്‍, തിരുച്ചിറപ്പള്ളി, തഞ്ചാവൂര്‍, നാഗപ്പട്ടണം എന്നിവിടങ്ങളില്‍ പ്രത്യേക ട്രെയിന് സ്റ്റോപ്പുണ്ടാകും.
ഓഗസ്റ്റ് 29, സെപ്തംബര്‍ അഞ്ച് തീയതികളില്‍ എറണാകുളം ജംഗ്ക്ഷനില്‍ നിന്ന് വേളാങ്കണ്ണിയിലേക്കും ഓഗസ്റ്റ് 30, സെപ്തംബര്‍ ആറ് തീയതികളില്‍ വേളാങ്കണ്ണിയില്‍ നിന്ന് എറണാകുളത്തേക്കുമാണ് സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചിരിക്കുന്നത്.
തിരുവനന്തപുരത്ത് അനുവദിച്ചിരിക്കുന്ന ട്രെയിനുകള്‍ക്ക് പുറമെയാണ് വേളാങ്കണ്ണിയിലേക്കുള്ള എറണാകുളം സ്‌പെഷ്യല്‍ ട്രെയിന്‍.