Friday, January 24, 2025
spot_img
More

    ജോജി കോലഞ്ചേരിയുടെ ശ്രമം ഫലം കണ്ടു; ആന്റണി സിനിമയില്‍ ബൈബിളിനെ അപമാനിക്കുന്ന രംഗം ബ്ലര്‍ ചെയ്തു കാണിക്കണമെന്ന് ഹൈക്കോടതി

    ജോഷി- ജോജു ജോര്‍ജ് ടീമിന്റെ സിനിമയായ ആന്റണിയില്‍ ബൈബിളിനുള്ളില്‍ തോക്ക് വച്ചിരിക്കുന്ന രംഗം ക്രൈസ്തവവിശ്വാസത്തിനെതിരെയുള്ള ആക്രമണമാണെന്ന് ആരോപിച്ച് കോടതിയില്‍ കേസ് കൊടുത്ത ജോജി കോലഞ്ചരിക്ക് ഒടുവില്‍ നീതി. പ്രസ്തുത രംഗം ഇനി ഒടിടിയിലോ ടിവിയിലോ കാണിക്കുമ്പോള്‍ ആ രംഗം ബ്ലര്‍ ചെയ്തുകാണിക്കണമെന്നാണ് കോടതിയുടെ ഉത്തരവ്.ഈ അവസരത്തില്‍ ജോജി എഴുതിയ ഫേസ്ബുക്ക് കുറിപ്പ് ചുവടെ ചേര്‍ക്കുന്നു:

    ഈശോയ്ക്ക് നന്ദി…

    ജോഷി സംവിധാനം ചെയ്ത ‘ആന്റണി’ എന്ന സിനിമയിൽ ബൈബിളിനെ അവഹേളിക്കുന്ന തരത്തിലുള്ള ഒരു രംഗം ഉണ്ടായിരുന്നല്ലോ.. സിനിമ ഇറങ്ങിയ ദിവസം തന്നെ സോഷ്യൽ മീഡിയയിലൂടെ അതിനെതിരെ പ്രതിഷേധിക്കുകയും പ്രതികരിക്കുകയും ചെയ്തിരുന്നു..

    നിയമപരമായി കൂടി അതിനെതിരെ നീങ്ങുന്നതിന്റെ ഭാഗമായി സെൻസർ ബോർഡിനും പ്രൊഡ്യൂസർക്കും പരാതി അയക്കുകയും ചെയ്തു.. അവരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാകാതിരുന്നതിനാൽ നീതിക്ക് വേണ്ടി, Adv. ജിജിമോൻ ഐസക് വഴി ബഹുമാനപ്പെട്ട ഹൈക്കോടതിയെ സമീപിക്കുകയുണ്ടായി..

    ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ ഇടപെടൽ മൂലം സിനിമയുടെ ആളുകൾ വിവാദപരമായ ആ ഭാഗം ബ്ലർ ചെയ്ത് ഇറക്കാമെന്ന് സെൻസർ ബോർഡിനെ അറിയിക്കുകയുണ്ടായി..  കേസ് നടന്നുകൊണ്ടിരിക്കെ തന്നെ തിയേറ്ററിൽ നിന്നും സിനിമ മാറിയതിനാൽ OTT യിൽ റിലീസ് ചെയ്തത് ബ്ലർ ചെയ്ത വേർഷൻ ആണ്..

    സിനിമയിലൂടെ ക്രൈസ്തവരെയും അവരുടെ വിശുദ്ധ ഗ്രന്ഥത്തെയും കൂദാശകളെയും മനഃപൂർവമോ, അല്ലാതെയോ അവഹേളിക്കാൻ ശ്രമിക്കുന്നവർക്ക് ഇതൊരു മുന്നറിയിപ്പായിരിക്കട്ടെ.. മേലിൽ സെൻസർ ബോർഡും സിനിമകൾ സെൻസറിങ്ങിനു വരുമ്പോൾ ഇങ്ങനെയുള്ള കാര്യങ്ങൾ ശ്രദ്ധിക്കുമെന്ന് കരുതുന്നു..

    NB: ആദ്യമായിട്ടാണ് ഞാൻ ഒരു കേസ് നടത്തുന്നത്.. തുടക്കം കേരളാ ഹൈക്കോടതിയിൽ തന്നെ.. അത് വിശുദ്ധ ഗ്രന്ഥമായ ബൈബിളിന് വേണ്ടി ആയതിൽ ഒരുപാട് സന്തോഷം ഉണ്ട്.. 

    Joji Kolenchery

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!