പാന്‍ഗാസിനാന്‍: ഭീകരാക്രമണ ഭീഷണിയെതുടര്‍ന്ന് ഔര്‍ ലേഡി ഓഫ് ദ ഹോളി റോസറി മൈനര്‍ ബസിലിക്കയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന കനത്ത സുരക്ഷ തുടരുന്നു. പോലീസുകാരും പട്ടാളക്കാരും ദേവാലയത്തിലും പരിസരങ്ങളിലുമായി തമ്പടിച്ചിരിക്കുകയാണ്.
ഫിലിപ്പൈന്‍സിന്റെ വിവിധ പ്രദേശങ്ങളില്‍ ഭീകരാക്രമണ സാധ്യതയുണ്ടാകുമെന്ന രഹസ്യവിവരം ലഭിച്ചതിനെതുടര്‍ന്നാണ് ദേവാലയത്തിന് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഓഗസ്റ്റ് 13 ന് ആക്രമണം ഉണ്ടാകുമെന്നായിരുന്നു സൂചനയെങ്കിലും ദിവസങ്ങള്‍ പിന്നിട്ടിട്ടും പോലീസിനെയും പട്ടാളത്തെയും ഇവിടെ നിന്ന്് പിന്‍വലിച്ചിട്ടില്ല.
കത്തോലിക്കാ ദേവാലയങ്ങള്‍ കേന്ദ്രീകരിച്ച് ഐഎസ് ആക്രമണം നടത്തുമെന്നതിന് തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് മിലിട്ടറിവൃന്ദങ്ങള്‍ വ്യക്തമാക്കി. പള്ളിയില്‍ വരുന്നവരുടെ സുരക്ഷ തങ്ങള്‍ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.