ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ സെന്റ് മോനിക്ക മിഷന്റെ ആഭിമുഖ്യത്തില്‍ വിശുദ്ധ യൗസേപ്പിന്റെ ശ്രാദ്ധതിരുനാള്‍ മാര്‍ച്ച് 31 ന് ആഘോഷിക്കുന്നു. സെന്റ് മോനിക്ക മിഷനിലെ ജോസഫ് നാമധാരികള്‍ പ്രസുദേന്തികളാകുന്ന തിരുനാളിലെ, തിരുക്കര്‍മ്മങ്ങള്‍ക്ക് ഫാ. ജോസഫ്് അന്ത്യാംകുളം കാര്‍മ്മികത്വം വഹിക്കും. 2.45 ന് കൊടിയേറ്റം. തുടര്‍ന്ന് പ്രസുദേന്തി വാഴ്ച, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന, പ്രദക്ഷിണം, ഊട്ടുനേര്‍ച്ച എന്നിവ ഉണ്ടായിരിക്കും.