നോമ്പുകാലത്തിന്റെ മധുരമനോഹരമായ ദിനങ്ങളിലൂടെ നാം കടന്നുപോവുകയാണല്ലോ. ക്രിസ്തുവിന്റെ പീഡാസഹനവും ഉത്ഥാനവുമാണ് ഈ ദിവസങ്ങളില്‍ നാം പ്രത്യേകമായി ആഘോഷിക്കുന്നത്. ഈ ദിവസങ്ങളിലൂടെ കടന്നുപോകുമ്പോള്‍ കൂടുതല്‍ ഭക്തിപ്രദവും ആത്മീയോന്നതിക്ക് ഉപകരിക്കുന്നതുമായ വിധത്തില്‍ എങ്ങനെ നോമ്പ് ആചരിക്കാം എന്നതിനെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് നല്ലതായിരിക്കും. ഇതിലേക്കായി ചില നിര്‍ദ്ദേശങ്ങള്‍ പറയാം.
എല്ലാ ദിവസവും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത് ദിവ്യകാരുണ്യം സ്വീകരിക്കുക.
- കൂടുതല്‍ നേരം പ്രാര്‍ത്ഥിക്കുക
- വിശുദ്ധഗ്രന്ഥപാരായണം നടത്തുക
- കുമ്പസാരിക്കുക
- പാവങ്ങളെ സഹായിക്കുക
- പരിശുദ്ധ അമ്മയോടുള്ള ഭക്തി പ്രചരിപ്പിക്കുക
- കുരിശിന്റെ വഴി ചൊല്ലുക
- കണ്ടുമുട്ടുന്ന സാധിക്കുന്നത്ര വ്യക്തികളോട് സുവിശേഷംപറയുക.