ഇസ്രായേലിലെ ഗാരിസിം പര്‍വതത്തിന് താഴെ ഒരു ചെറിയ ക്രിസ്ത്യന്‍ സമൂഹം സ്ഥിരതാമസമാക്കിയിരുന്നു, അവര്‍ അവിടെ മാതാവിന്റെ നാമത്തില്‍ ഒരു ദേവാലയംപണിതു. മുസ്ലീമുകളുടെ ആക്രമണത്തെ തുടര്‍ന്ന് ക്രിസ്തുമതം അവിടെ നിന്ന് അപ്രത്യക്ഷമായി, എങ്കിലും ലുവൈന്‍ ഡച്ചിയില്‍ മറിയത്തിന്റെ പേരില്‍ ഒരു ദേവാലയം സ്ഥാപിക്കപ്പെട്ടു
.സിക്കെമിലെ ഔര്‍ ലേഡിയുടെ പുരാതന പ്രതിമ, അല്ലെങ്കില്‍ ‘മോണ്ടൈഗു’ എന്ന ഔര്‍ ലേഡി എന്ന നിലയില്‍, ഇന്ന് സാധാരണയായി ഉപയോഗിക്കുന്ന പേര്, വളരെ പുരാതന കാലം മുതല്‍ ബെല്‍ജിയത്തില്‍ ആരാധിക്കപ്പെടുന്നു. തന്നെ ആശ്രയിക്കുന്നവരെ ഒരുനാളും അമ്മ കൈവിടുകയില്ല എന്ന വിശ്വാസം ഇവിടത്തെ എല്ലാവര്‍ക്കുമുണ്ട്. ഓക്കുമരത്തിന്റെ ഒരു ദ്വാരത്തില്‍ നിന്ന് ഒരു ഇടയബാലനാണ് ആദ്യമായി മാതാവിന്റെ രൂപം കണ്ടെത്തിയതെന്നാണ് വിശ്വസിക്കുന്നത്. 1306 ല്‍ മാതാവിന്റെ ഈ രൂപത്തില്‍ നിന്ന് നാലുതുള്ള കണ്ണീര്‍ പൊടിഞ്ഞുവെന്നും അത് അനേകരുടെ ഹൃദയങ്ങളില്‍ വിശ്വാസാഗ്നി ജ്വലിപ്പിച്ചുവെന്നും പറയപ്പെടുന്നു. 1602 ല്‍ മരത്തിന് കീഴില്‍ ഒരു ചെറിയചാപ്പല്‍ നിര്‍മ്മിച്ചു. ബിഷപ്പ് മത്യാസാണ് അവിടെ മാതാവിന്റെ രൂപം സമര്‍പ്പിച്ചത്. അന്നുമുതല്‍ നിരവധി അത്ഭുതങ്ങള്‍ അവിടെ നടന്നുതുടങ്ങി.