Sunday, October 6, 2024
spot_img
More

    ഏപ്രില്‍ 28 ന് ഫ്രാന്‍സിസ് മാര്‍പാപ്പ വെനീസിലേക്ക്

    വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ 2024 ഏപ്രില്‍ 28 ന് വെനീസ് സന്ദര്‍ശിക്കും. ഫെബ്രുവരി 13 നാണ് ഇതുസംബന്ധിച്ച് വത്തിക്കാന്റെ ഔദ്യോഗികപ്രഖ്യാപനമുണ്ടായത്. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു മാര്‍പാപ്പ വെനീസ് സന്ദര്‍ശിക്കുന്നത്.

    2011മെയ് 7-8 തീയതികളിലാണ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ഇവിടെ സന്ദര്‍ശിച്ചത്. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 1985 ലും ഇവിടെയെത്തിയിട്ടുണ്ട്.

    വെനീസ് കൂടാതെ ഈ വര്‍ഷം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മൂന്നു പര്യടനങ്ങള്‍കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. മെയ് 18 ന് വെറോണയും ജൂലൈ ഏഴിന് ട്രിസ്റ്റീയും പാപ്പ സന്ദര്‍ശിക്കും.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!