Sunday, October 6, 2024
spot_img
More

    പരീക്ഷ ജയിക്കണോ പഠനത്തിനൊപ്പം ഈ പ്രാര്‍ത്ഥനയും ചൊല്ലൂ

    പരീക്ഷയുടെ സമയമാണ് ഇത്. ഒരു വര്‍ഷം പഠിച്ചത് മുഴുവന്‍ പരീക്ഷയിലെഴുതി സ്വന്തം കഴിവു പ്രകടമാക്കാനുള്ള അവസരം. എന്നാല്‍ പലര്‍ക്കും ഈ ദിവസങ്ങള്‍ പേടിയുടെ സമയമാണ്. നന്നായിപഠിച്ചവര്‍ക്കുപോലും ആത്മവിശ്വാസക്കുറവ് അനുഭവപ്പെടുന്നു. ഇത്തരം അവസ്ഥയിലൂടെ കടന്നുപോകുന്ന കുട്ടികള്‍ക്കുളള നല്ലൊരു പ്രാര്‍ത്ഥനയാണ് വിദ്യാര്‍ത്ഥികളുടെ സങ്കീര്‍ത്തനം. കര്‍ത്താവാണ് എന്റെ ഇടയന്‍ എനിക്കൊന്നിനും കുറവുണ്ടാവുകയില്ല എന്ന സങ്കീര്‍ത്തനഭാഗത്തെ ആസപ്ദമാക്കി രചിച്ചിരിക്കുന്ന ഈ പ്രാര്‍ത്ഥന കുട്ടികളില്‍ ദൈവബോധവും ദൈവാശ്രയവും ഉണ്ടാക്കാനുംഅതുവഴി മികച്ച പരീകഷാവിജയം നേടിയെടുക്കാനും സഹായിക്കും.
    · കര്‍ത്താവാണ് എന്റെ അദ്ധ്യാപകന്‍
    · എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.
    · എല്ലാ വിഷയങ്ങളും അവിടുന്നെന്നെ പഠിപ്പിക്കുന്നു, ബോദ്ധ്യപ്പെടുത്തുന്നു, അനുസ്മരിപ്പിക്കുന്നു.
    · അറിവിന്റെ ജലാശയത്തിലേക്ക് അവിടുന്നെന്നെ നയിക്കുന്നു.
    · എന്റെ എല്ലാ സംശയങ്ങള്‍ക്കും അവിടുന്നെനിക്കു ഉത്തരമരുളുന്നു.
    · തന്റെ വിജ്ഞാനത്താല്‍ നിറച്ച് അറിവിന്റെ വഴിയിലൂടെ എന്നെ നയിക്കുന്നു.
    · പ്രയാസമേറിയ പരീക്ഷകളെയാണ് ഞാന്‍ നേരിടേണ്ടതെങ്കിലും അവിടുന്നു കൂടെയുള്ളതിനാല്‍ ഒരു ചോദ്യത്തേയും ഞാന്‍ ഭയപ്പെടുകയില്ല.
    · അങ്ങയുടെ വചനവും വാഗ്ദാനവും എനിക്ക് ഉറപ്പേകുന്നു.
    · ഏറ്റവും വിഷമമുള്ള വിഷയം പോലും അവിടുന്നു എനിക്ക് എളുപ്പമാക്കിത്തരുന്നു.
    · എന്റെ ശിരസ്സ് ബുദ്ധി കൊണ്ട് അഭിഷേകം ചെയ്യപ്പടുന്നു.
    · ശരിയായ ഉത്തരങ്ങള്‍ എന്റെ ഉത്തരക്കടലാസ്സില്‍ നിറഞ്ഞു കവിയുന്നു.
    · പഠിക്കാനുള്ള എല്ലാ അനുഗ്രഹങ്ങളും അവിടുന്ന എനിക്കു തരുന്നു.
    · ഞാന്‍ എപ്പോഴും എന്റെ ഗുരുനാഥനായ ഈശോയുടെ വിശ്വസ്ത ശിഷ്യനായിരിക്കും
    · അവിടുത്തെ നന്മയും കരുണയും ജീവിതകാലം മുഴുവന്‍ എന്നെ അനുഗമിക്കും.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!