മനില: വിഭൂതി ബുധനാഴ്ചയിലെ തിരുക്കര്‍മ്മങ്ങള്‍ക്കിടയില്‍ ദേവാലയമേല്‍ക്കൂര തകര്‍ന്നു ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക്പരിക്കേല്ക്കുകയും ചെയ്തു. ഫിലിപ്പൈന്‍സിലെ ബുലാക്കാന്‍ പ്രോവിന്‍സില്‍ സാന്‍ ജോസ് ദെല്‍ നഗരത്തിലെ സെന്റ് പീറ്റര്‍ ദ അപ്പസ്‌തോല്‍ ദേവാലയത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നത്.
80 വയസുള്ള സ്ത്രീയാണ് കൊല്ലപ്പെട്ടത്. 52 പേര്‍ക്കാണ് പരിക്ക് പറ്റിയത്.പരിക്കപറ്റിയവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.