ഭാരതസഭയ്ക്കും കേരളസഭയ്ക്കും വേണ്ടിയുള്ള പ്രാര്‍ത്ഥനാഹ്വാനം നടത്തിയുളള ഫാ. ഡാനിയേല്‍ പൂവണ്ണത്തിലിന്റെയും ഫാ. ബിനോയിയുടെയും വീഡിയോ വൈറലാകുന്നു. സഭാ മക്കളുടെ അടിയന്തിര ശ്രദ്ധയ്ക്ക് എന്ന പേരിലുള്ള ഫാ. ഡാനിയേല്‍ പൂവണ്ണത്തിലിന്റെ വീഡിയോയാണ് ആദ്യംപുറത്തുവന്നത്.ഒരു ദിവസം പത്തു നന്മ നിറഞ്ഞ മറിയമേ സഭയ്ക്കുവേണ്ടി ചൊല്ലി കാഴ്ചവയ്ക്കണമെന്നാണ് ഡാനിയേലച്ചന്റെ ആഹ്വാനം. ഭാരതസഭയ്ക്കുവേണ്ടിയും കേരളസഭയുടെ ഒരുപ്രത്യേക നിയോഗത്തിന് വേണ്ടിയുമാണ് പ്രാര്‍ത്ഥന ചൊല്ലേണ്ടതെന്ന് അച്ചന്‍ ഓര്‍മ്മിപ്പിക്കുന്നു.
പത്തുലക്ഷംപേര്‍ ഈ പ്രാര്‍ത്ഥനാഹ്വാനം ഏറ്റെടുത്താല്‍ ഒരു കോടി നന്മനിറഞ്ഞ മറിയമേ പ്രാര്‍ത്ഥനകള്‍ കാഴ്ചവയ്ക്കാന്‍ കഴിയും. പന്തക്കുസ്താവരെയുളള ദിവസങ്ങളില്‍ ഈ പ്രാര്‍ത്ഥന ചൊല്ലി കാഴ്ചവയ്ക്കാവുന്നതാണ്.
വരാന്‍ ഇടയുളള അപകടങ്ങളില്‍ നിന്ന് രക്ഷനേടാന്‍ മുന്‍കരുതലുകളെടുക്കുന്നതുപോലെ കേരളസഭയ്ക്കു സംഭവിക്കാനിരിക്കുന്ന അപകടങ്ങള്‍ ഒഴിഞ്ഞുപോകാനാണ് ഈ പ്രാര്‍ത്ഥന ചൊല്ലുന്നതെന്ന് ബിനോയിയച്ചനും വ്യക്തമാക്കുന്നു.
സഭയില്‍ നിന്ന് സ്വീകരിച്ച എല്ലാ നന്മകള്‍ക്കും പ്രത്യുപകാരമെന്ന നിലയില്‍ നമുക്കും പ്രത്യേകമായി ഈ നിയോഗത്തിന് വേണ്ടി വരുംദിവസങ്ങളില്‍ പത്തു നന്മ നിറഞ്ഞ മറിയമേ ചൊല്ലി പ്രാര്‍ത്ഥിക്കാം. മരിയന്‍ പത്രത്തിന്റെ എല്ലാ വായനക്കാരും ഈ ആഹ്വാനത്തോട് പ്രത്യുത്തരിക്കുമല്ലോ?