ആരൊക്കെയാണ് ശപിക്കപ്പെട്ടവരാകുന്നതെന്ന് നിയമാവര്‍ത്തനം 27:16-19 രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്.
അപ്പനെയോ അമ്മയെയോ നിന്ദിക്കുന്നവന്‍ ശപിക്കപ്പെട്ടവനാകട്ടെ. അയല്‍ക്കാരന്റെ അതിര്‍ത്തിക്കല്ല് മാറ്റുന്നവന്‍ ശപിക്കപ്പെട്ടവനാകട്ടെ. കുരുടനെ വഴിതെറ്റിക്കുന്നവന്‍ ശപിക്കപ്പെട്ടവനാകട്ടെ. പരദേശിക്കും അനാഥനും വിധവയ്ക്കും നീതി നിഷേധിക്കപ്പെടുന്നവന്‍ ശപിക്കപ്പെട്ടവനാകട്ടെ.
അങ്ങനെയെങ്കില്‍ ശപിക്കപ്പെടാതിരിക്കാന്‍ നാം എന്തു ചെയ്യണം?
അപ്പനെയും അമ്മയെയും നിന്ദിക്കാതിരിക്കുക. അതിര്‍ത്തിക്കല്ല് മാറ്റാതിരിക്കുക. മറ്റുള്ളവരുടെവഴി തെറ്റിക്കാതിരിക്കുക, അവകാശപ്പെട്ടവര്‍ക്ക് നീതി നടത്തിക്കൊടുക്കുക.