പൂഞ്ഞാര്‍: സെന്റ് മേരീസ് ദേവാലയത്തിലെ സഹവികാരി ഫാ. ജോസഫ് ആറ്റുചാലിലിനെ വാഹനമിടിപ്പിച്ച സംഭവത്തില്‍ 27 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്തവരും ഇക്കൂട്ടത്തിലുണ്ട്.കൊലപാതകശ്രമത്തിനാണ് ഇവര്‍ക്കെതിരെ കേസ് രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്.
പ്രായപൂര്‍ത്തിയാകാത്തവരുടെ പേരുകള്‍ വെളിപ്പെടുത്തുന്നതിന് നിയമതടസമുള്ളതിനാല്‍ പോലീസ് അക്കാര്യം വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ മറ്റുളളവരുടെ പേരുകളും വെളിപെടുത്തിയിട്ടില്ല. ഇത് വ്യാപകമായ പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്.
ഈ കേസുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളിലൂടെ മതവിദ്വേഷം പ്രചരിപ്പിച്ചവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.