വത്തിക്കാന്‍സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ശാരീരികാസ്വാസ്ഥ്യം. എന്നാല്‍ പനിയില്ലെന്നും ഫഌ സമാനമായ ലക്ഷണങ്ങളാണ് ഉള്ളതെന്നും വത്തിക്കാന്‍ അറിയിച്ചു. സുഖമില്ലാത്തതിനെ തുടര്‍ന്ന് നേരത്തെ നിശ്ചയിച്ചിരുന്ന പല പ്രോഗ്രാമുകളും റദ്ദാക്കിയിട്ടുമുണ്ട്.
റോം രൂപതയിലെ ഡീക്കന്മാരുമായുള്ള കൂടിക്കാഴ്ചയായിരുന്നു അതിലൊന്ന്. കഴിഞ്ഞ മാസം പാപ്പയ്ക്ക്ശ്വാസതടസം അനുഭവപ്പെട്ടിരുന്നു. സംസാരിക്കാന്‍ ബുദ്ധിമുട്ടുമുണ്ടായിരുന്നു. ബുധനാഴ്ച സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നടത്താറുള്ള പൊതുദര്‍ശന വേള പോള്‍ ആറാമന്‍ ഹാളിലേക്ക് മാറ്റിയിട്ടുണ്ട്.