Thursday, December 5, 2024
spot_img
More

    കത്തോലിക്കാ വൈദികനെ വെടിവച്ചു കൊന്നു

    സൗത്ത് ആഫ്രിക്ക: കത്തോലിക്കാ വൈദികനെ ദേവാലയത്തില്‍ വച്ച് വെടിവച്ചുകൊന്നു. സൗത്ത് ആഫ്രിക്കയിലെ ത്സനീന്‍ കത്തീഡ്രലാണ് ദു:ഖകരമായ ഈ രംഗത്തിന് സാക്ഷ്യം വഹിച്ചത്. വിശുദ്ധ കുര്‍ബാനയ്ക്ക് മുമ്പായി ജപമാല അര്‍പ്പിച്ചതിന് ശേഷം സങ്കീര്‍ത്തിയിലേക്ക് പോകുമ്പോഴാണ് ഫാ. വില്യം ബാന്ദയെ അക്രമി വെടിവച്ചുകൊന്നത്. നിരവധി വിശ്വാസികള്‍ ആ സമയം ദേവാലയത്തിലുണ്ടായിരുന്നു. വൈദികനെ വെടിവച്ചുകൊന്നതിന് ശേഷം അക്രമി കാറില്‍ കയറി രക്ഷപ്പെടുകയും ചെയ്തു. കൊലപാതകത്തിന്റെ ഉദ്ദേശ്യം എന്താണെന്നോ അക്രമി ആരാണെന്നോ ഇനിയും പുറത്തുവന്നിട്ടില്ല.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!