Friday, October 11, 2024
spot_img
More

    പതിമൂന്നുകാരി വിശുദ്ധപദവിയിലേക്ക്

    മനില: ഫിലിപ്പൈന്‍സിലെ പതിമൂന്നുകാരി നിന റൂയിസ് അബാദിന്റെ നാമകരണനടപടികള്‍ക്ക് വത്തിക്കാന്‍ അംഗീകാരം നല്കി. ഏപ്രില്‍ ഏഴാം തീയതി- ദൈവകരുണയുടെ തിരുനാള്‍ – നാമകരണനടപടികള്‍ക്ക് ഔദ്യോഗികമായി തുടക്കമാകും. നന്നേ ചെറുപ്രായത്തില്‍ തന്നെ ദിവ്യകാരുണ്യത്തോട് അത്യധികം ഭക്തിപുലര്‍ത്തിയിരുന്ന പെണ്‍കുട്ടിയായിരുന്നു റിന.

    ജപമാലയും വിശുദ്ധ ബൈബിളും പ്രാര്‍ത്ഥനാപ്പുസ്തകങ്ങളും മറ്റുള്ളവര്‍ക്ക നല്കുന്നതില്‍ അവള്‍ സംതൃപ്തി കണ്ടെത്തിയിരുന്നു. വെള്ള വസ്ത്രമായിരുന്നു എപ്പോഴും ധരിച്ചിരുന്നത്. അവള്‍ സവിശേഷതകളുള്ള പെണ്‍കുട്ടിയാണെന്ന് അവളുമായി അടുത്ത് ഇടപഴകുന്നവര്‍ക്കെല്ലാം മനസ്സിലാവുമായിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങള്‍ അവളെ പിടികൂടിയിരുന്നു.

    ഒടുവില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നുമരണം. 1993 ഓഗസ്റ്റ് 16 നായിരുന്നു അന്ത്യം. നിനയുടെ കബറിടം അന്നുമുതല്‍ തീര്‍ത്ഥാടകകേന്ദ്രമായി മാറിയിരുന്നു. ഇന്നത്തെ കാലത്തെ ചെറുപ്പക്കാരെ സ്വാധീനിക്കാന്‍ കഴിയുന്ന സവിശേഷമായ വ്യക്തിത്വത്തിന്റെ ഉടമയാണ് നിന റൂയിസ്.

    നാമകരണനടപടികള്‍ രൂപതാതലത്തില്‍ ആരംഭിക്കുന്നതോടെ ദൈവദാസിയെന്ന് നിന വിളിക്കപ്പെടും.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!