നന്മരണത്തിന്റെ മധ്യസ്ഥനായിട്ടാണ് യൗസേപ്പിതാവ് അറിയപ്പെടുന്നത്. എന്നാല്‍ എവിടെവച്ചായിരിക്കും യൗസേപ്പിതാവ് മരിച്ചിട്ടുണ്ടാവുക? അങ്ങനെയൊരു ചിന്ത എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ?
ബൈബിള്‍ പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍ ഈശോ പരസ്യജീവിതം ആരംഭിക്കുന്നതിന് മുമ്പുതന്നെ യൗസേപ്പിതാവ് മരണമടഞ്ഞിരുന്നു. ഈശോയുടെ അവസാനകാലത്തെ മൂന്നുവര്‍ഷങ്ങളിലെ സംഭവങ്ങള്‍ക്കൊന്നിലും യൗസേപ്പിതാവ് സാക്ഷിയായിരുന്നുമില്ല.
നസ്രത്തില്‍ വച്ചാണ് യൗസേപ്പിതാവ് മരിച്ചതെന്നാണ് പരക്കെയുള്ള വിശ്വാസം. ഈശോയുടെയും മാതാവിന്റെയും സാന്നിധ്യത്തിലായിരുന്നു യൗസേപ്പിതാവിന്റെ മരണമെന്ന് ചില ദര്‍ശനങ്ങളില്‍ നി്ന്നും വിവരം ലഭ്യമാണ്.