നൈജീരിയ; നൈജീരിയായില്‍ തട്ടിക്കൊണ്ടുപോകല്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ മാര്‍ച്ച് ഏഴ് മുതല്‍ തട്ടിക്കൊണ്ടുപോയവരുടെ എണ്ണം ഐക്യരാഷ്ട്രസഭ പുറത്തുവിട്ടു. 564 പേരെ ഇതുവരെ തട്ടിക്കൊണ്ടുപോയിട്ടുണ്ട് എന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. പത്ത് ദിവസത്തിനുള്ളിലാണ് ഏറ്റവും കൂടുതല്‍ തട്ടിക്കൊണ്ടുപോകലുകള്‍ നടന്നിട്ടുള്ളത്. കടുന സംസ്ഥാനത്തെ സ്‌കൂളില്‍ നിന്ന് 280 ല്‍ അധികം വിദ്യാര്‍ത്ഥികളെയാണ് തട്ടിക്കൊണ്ടുപോയിരിക്കുന്നത്. ്അതേ ദിവസം തന്നെ വിറകുപെറുക്കാന്‍ പോയ 200 വ്യക്തികളെയും തട്ടിക്കൊണ്ടുപോയിട്ടുണ്ട്. തുടര്‍ന്ന് 15 വിദ്യാര്‍ത്ഥികള്‍ 69 മുതിര്‍ന്നവര്‍ തുടങ്ങിയവരും തട്ടിക്കൊണ്ടുപോകലിന് ഇരകളായിട്ടുണ്ട്.
മനുഷ്യജീവന് നേരെ വ്യാപകമായ ആക്രമണമാണ് നൈജീരിയായില്‍ നടന്നുകൊണ്ടിരിക്കുന്നത്.