Friday, October 11, 2024
spot_img
More

    ജപമാല ഒരു ധ്യാനാത്മക പ്രാര്‍ത്ഥനയാണോ?

    ഒരിക്കലും കാലഹരണപ്പെടാത്ത ഒരു പ്രാര്‍ത്ഥനയാണ് ജപമാല. എന്നാല്‍ മനോഹരമായ പ്രാര്‍ത്ഥന കൂടിയാണ് ജപമാല. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ അഭിപ്രായപ്രകാരം ജപമാല ധ്യാനാത്മകപ്രാര്‍ത്ഥനയ്ക്ക് ഏറെ സഹായകരമായ ഒന്നാണ് എന്നാണ്. ധ്യാനാത്മകമായ മനസ്സോടെയല്ല ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്നതെങ്കില്‍ ജപമാലയുടെ അര്‍ത്ഥം നഷ്ടമാകും.

    ധ്യാനാത്മകമല്ലാതെയാണ് ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്നതെങ്കില്‍ അത് ആത്മാവില്ലാത്ത ശരീരം പോലെയായിരിക്കുമെന്നാണ് പോള്‍ ആറാമന്‍ മാര്‍പാപ്പ പറയുന്നത്്. പാപ്പ ഇങ്ങനെ പറയാന്‍ കാരണം ജപമാലയിലൂടെ നാം യേശുവിന്റെ ജീവിതത്തിലൂടെയാണ് കടന്നുപോകുന്നത് എന്നാണ്. ക്രിസ്തുവിന്റെ ജീവിതത്തിലൂടെ കടന്നുപോകുന്ന ഒരാള്‍ക്ക് ആ പ്രാര്‍ത്ഥനകള്‍ അലസമായി ചൊല്ലിതീര്‍ക്കാനാവില്ല. അര്‍ത്ഥമറിഞ്ഞും ഉള്‍ക്കൊണ്ടും മാത്രമേ നമുക്ക് ആ പ്രാര്‍ത്ഥനകള്‍ ചൊല്ലാനാവൂ. അതുകൊണ്ട് ജപമാലയെ ഒരു ധ്യാനാത്മകപ്രാര്‍ത്ഥനയായി നാം സ്വീകരിക്കണം. അശ്രദ്ധമായോ അലസമായോ ഒരിക്കലും ജപമാല ചൊല്ലുകയുമരുത്.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!