Wednesday, April 2, 2025
spot_img
More

    ഈ പ്രാര്‍ത്ഥന ഭക്തിപൂര്‍വ്വം ഒരു പ്രാവശ്യം ചൊല്ലാമോ അത്ഭുതം കാണാം

    വി.ജെര്‍്ര്രതൂദിന്റെ പ്രാര്‍ത്ഥന എന്നറിയപ്പെടുന്ന ഈ പ്രാര്‍ത്ഥന ഭക്തിപൂര്‍വ്വം ഒരു പ്രാവശ്യം ചൊല്ലുമ്പോള്‍ ശുദ്ധീകരണസ്ഥലത്തു നിന്ന് 1000 ആത്മാക്കള്‍ മോചിപ്പിക്കപ്പെടുന്നുവെന്നാണ് വിശ്വാസം. ശുദ്ധീകരണാത്മാക്കളോടുള്ള പ്രാര്‍ത്ഥന നമ്മുടെ വിശ്വാസജീവിതത്തിന്റെ ഭാഗമാണ്. തങ്ങളെ സ്വര്‍ഗ്ഗസൗഭാഗ്യത്തിലേക്ക് നയിച്ചവരോട് ശുദ്ധീകരണാത്മാക്കള്‍ കടപ്പാടുള്ളവരാണ്. അതുകൊണ്ടുതന്നെ അവര്‍ നമുക്കുവേണ്ടി മാധ്യസ്ഥം യാചിക്കുകയും ചെയ്യും. അവരുടെ മാധ്യസ്ഥശക്തി ജീവിതത്തില്‍ അനുഭവിച്ചറിയണമെങ്കില്‍ ഈ പ്രാര്‍ത്ഥന ചൊല്ലി അവരെ ശുദ്ധീകരണസ്ഥലത്തു നിന്ന് മോചിപ്പിക്കണം. അതിനായി ഇതാ ആ പ്രാര്‍ത്ഥന ചേര്‍ക്കുന്നു:

    നിത്യപിതാവേ, ഇന്നേ ദിവസം ലോകമാസകലം അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോടൊപ്പം അങ്ങേ തിരുക്കുമാരന്റെ തിരുരക്തം ശുദ്ധീകരണസ്ഥലത്തെ സകല ആത്മാക്കള്‍ക്കും ലോകത്തിലെ എല്ലാ പാപികള്‍ക്കും സാര്‍വത്രികസഭയിലെയും എന്റെ ഭവനത്തിലെയും എന്റെ കുടുംബത്തിലെയും പാപികള്‍ക്കും തിരുഹൃദയത്തിന്റെയും വിമലഹൃദയത്തിന്റെയും നിര്‍മ്മലഹൃദയത്തിന്റെയും സ്തുതിക്കും എന്റെ നിയോഗങ്ങള്‍ക്കുമായി ഞാന്‍ സമര്‍പ്പിച്ചുകൊള്ളുന്നു.

    ഭക്തിപൂര്‍വ്വം കഴിയുന്നത്ര തവണ ഈ പ്രാര്‍ത്ഥന ഏറ്റുചൊല്ലുക,

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!