ഇനി മുതല്‍ വിശുദ്ധവാര ത്രിസന്ധ്യാജപത്തിലേക്ക്

വീടുകളിലും കൂട്ടായ്മകളിലുമെല്ലാം വലിയ ബുധനാഴ്ച മുതല്‍ ഉയിര്‍പ്പു ഞായര്‍വരെ ചൊല്ലുന്ന പ്രാര്‍ത്ഥനയാണ് വിശുദ്ധവാര ത്രിസന്ധ്യാജപം. ഇനി മുതല്‍ ഈസ്റ്റര്‍ ഞായര്‍വരെ ഈ പ്രാര്‍ത്ഥനയാണ് നാം ചൊല്ലേണ്ടത്. ഈപ്രാര്‍ത്ഥന ചുവടെ കൊടുക്കുന്നു.

മിശിഹാ നമുക്കു വേണ്ടി മരണത്തോളം കീഴ്‌വഴങ്ങി.

അതേ അവിടുന്നു കുരിശുമരണത്തോളം കീഴ്‌വഴങ്ങി.

അതിനാല്‍ സര്‍വ്വേശ്വരന്‍ അവിടുത്തെ ഉയര്‍ത്തി.

എല്ലാ നാമത്തെയുംകാള്‍ ഉന്നതമായ നാമം അവിടുത്തേക്കു നല്‍കി.

  1. സ്വര്‍ഗ്ഗ.

പ്രാര്‍ത്ഥിക്കാം

സര്‍വ്വേശ്വരാ, ഞങ്ങളുടെ കര്‍ത്താവായ ഈശോമിശിഹാ മര്‍ദ്ദകരുടെ കരങ്ങളില്‍ ഏല്‍പ്പിക്കപ്പെട്ടു കുരിശിലെ പീഡകള്‍ സഹിച്ചു രക്ഷിച്ച ഈ കുടുംബത്തെ തൃക്കണ്‍പാര്‍ക്കണമേ എന്ന് അങ്ങയോടു കൂടി എന്നേയ്ക്കും ജീവിച്ചുവാഴുന്ന ഞങ്ങളുടെ കര്‍ത്താവായ ഈശോമിശിഹാ വഴി അങ്ങയോടു ഞങ്ങളപേക്ഷിക്കുന്നു. ആമ്മേന്‍.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates