വത്തിക്കാന്‍ സിറ്റി: പുനരുത്ഥാനത്തിന്റെ വെളിച്ചം നമ്മുടെ മനസ്സിനെ പ്രകാശിപ്പിക്കട്ടെയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പുനരുത്ഥാനത്തിന്റെ വെളിച്ചം നമ്മുടെ ഹൃദയങ്ങളെ പരിവര്‍ത്തനം ചെയ്യുകയും സ്വാഗതം ചെയ്യപ്പെടുകയും സംരക്ഷിക്കപ്പെടുകയുംസ്‌നേഹിക്കപ്പെടുകയും ചെയ്യപ്പെടേണ്ട ഓരോ മനുഷ്യജീവന്റെയും മൂല്യത്തെക്കുറിച്ച് നമുക്ക് അവബോധം പകരുകയും ചെയ്യണം. ഈസ്റ്റര്‍ ദിനത്തില്‍ റോമാനഗരത്തിനും ലോകത്തിനും എന്ന അര്‍ത്ഥംവരുന്ന ഊര്‍ബി ഏത്ത് ഓര്‍ബി സന്ദേശവും ആശീര്‍വാദവും നല്കുകയായിരുന്നു മാര്‍പാപ്പ.
ജീവിതത്തിലേക്കുള്ള പാതയടയ്ക്കുന്ന കല്ലുകള്‍ ഉരുട്ടിമാറ്റാന്‍ ക്രിസ്തുവിന് മാത്രമേ കഴിയൂ. മാനുഷികമായി അസാധ്യമായവഴികള്‍ അവന്‍ തുറന്നുതരുന്നു. കാരണം അവന്‍ മാത്രമാണ് ലോകത്തിന്റെ പാപം നീക്കുകയും നമ്മുടെ പാപങ്ങള്‍ ക്ഷമിക്കുകയും ചെയ്യുന്നത്. ദൈവത്തിന്റെ ക്ഷമയില്ലാതെ ആ കല്ല് നീക്കം ചെയ്യാനാവില്ല. പാപ്പ പറഞ്ഞു.