Monday, January 13, 2025
spot_img
More

    യൗസേപ്പിതാവിന്റെ മാതാപിതാക്കള്‍ ആരായിരുന്നു?

    മറിയത്തിന്റെ മാതാപിതാക്കള്‍ വിശുദ്ധ അന്നായും യോവാക്കിമും ആണെന്ന് നമുക്കറിയാം. എന്നാല്‍ വിശുദ്ധ ജോസഫിന്റെ മാതാപിതാക്കളോ? ചിലരെങ്കിലും ഇപ്പോഴായിരിക്കും അതേക്കുറിച്ച് ചിന്തിക്കുന്നത് തന്നെ. അല്ലേ അപ്പോളജിസ്റ്റായ ജിമ്മി അക്കിന്‍ നിരവധി ബൈബിള്‍ പണ്ഡിതന്മാരെ ഉദ്ധരിച്ചുകൊണ്ട് വിശുദ്ധ ജോസഫിന്റെ മാതാപിതാക്കളെക്കുറിച്ചു വിശദീകരിക്കുന്നത് ഇങ്ങനെയാണ്. ജോസഫിന്റെ  ഗ്രാന്റ് ഫാദര്‍ മാത്യു ഏസ്താ എന്ന യുവതിയെയാണ് വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ ഇവര്‍ക്ക് ജേക്കബ് എന്നൊരു മകനുണ്ടായി. മാത്യു മരിച്ചുകഴിഞ്ഞപ്പോള്‍ അന്നത്തെ യഹൂദപാരമ്പര്യമനുസരിച്ച് മാത്യുവിന്റെ ബന്ധുവായ ലൂക്കിനെ ഏസ്താ വിവാഹം കഴിച്ചു. അവര്‍ക്ക് ഏലി എന്നൊരു മകനുണ്ടായി. അങ്ങനെ ഏലിയും ജേക്കബും അര്‍ദ്ധസഹോദരന്മാരായി. ഏലി കുട്ടികളില്ലാതെ മരണമടഞ്ഞപ്പോള്‍ ജേക്കബ് അദ്ദേഹത്തിന്റെ വിധവയെ വിവാഹം കഴിച്ചു. ജേക്കബിന്റെ പുത്രനായിരുന്നു ജോസഫ്. ജൈവശാസ്ത്രപ്രകാരം ജോസഫ് ജേക്കബിന്റെ മകനും നിയമപരമായി ഏലിയുടെ മകനുമായിരുന്നു.

    പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വിഷനറിയായിരുന്ന മദര്‍ സിസിലിയ ബെയ്ജ് പറയുന്നത് വ്യത്യസ്തമായ ഒരു കാര്യമാണ്. ജോസഫിന്റെ അമ്മയുടെ പേര് റേച്ചല്‍ എന്നായിരുന്നുവെന്നാണ് സിസിലിയ പറയുന്നത്. റേച്ചല്‍ എന്നത് അക്കാലത്ത് പൊതു നാമം ആയിരുന്നതുകൊണ്ട് അത് ശരിയായിരിക്കാന്‍ ഇടയുണ്ട് എന്ന് ചിലര്‍ പറയുന്നു. പഴയനിയമത്തിലെ ജോസഫിന്റെ മാതാപിതാക്കളുടെ പേരും ജേക്കബ്, റേച്ചല്‍ എന്നിങ്ങനെയായിരുന്നുവല്ലോ. പക്ഷേ സിസിലിയായുടേത്  സ്വകാര്യ വെളിപാടായിരുന്നതിനാല്‍ അതിന്റെ ആധികാരികതയെക്കുറിച്ച് സംശയിക്കേണ്ടതുണ്ട്. സഭ അതിനെ ആധികാരികമായി അംഗീകരിച്ചിട്ടുമില്ല.

    ചുരുക്കത്തില്‍ ജോസഫിന്റെ മാതാപിതാക്കള്‍ ആരുമായിരുന്നുകൊള്ളട്ടെ അവരുടെ പേര് എന്തുമായിരുന്നുകൊള്ളട്ടെ യേശുക്രിസ്തുവിന്റെ വളര്‍ത്തച്ഛനാകാന്‍ മാ്ര്രതം നല്ലരീതിയിലും വിശുദ്ധമായ രീതിയിലും ജോസഫിനെ വളര്‍ത്തിക്കൊണ്ടുവന്നിരുന്നവരായിരുന്നു അവര്‍ എന്നതാണ് നാം ശ്രദ്ധിക്കേണ്ടത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!