ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ എംസിബിഎസ് സന്യാസസമൂഹം നടത്തുന്ന സ്‌കൂളിന് നേരെ ഹിന്ദുത്വതീവ്രവാദികള്‍ ആക്രമണം നടത്തി. മദര്‍ തെരേസ ഇംഗ്ലീഷ്മീഡിയം സ്‌കൂളിന് നേരെയാണ് ആക്രമണം നടന്നത്. ഹനുമാന്‍ സ്വാമീസ് എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്. സ്‌കൂള്‍ യൂണിഫോമിന് പകരം മതപരമായ വസ്ത്രം ധരിച്ചുവന്ന കുട്ടികളോട് കാരണം ചോദിച്ചതിന്റെ പേരിലാണ് ആക്രമണം നടന്നത്. ജയ് ശ്രീറാം വിളികളോടെ എത്തിയ സംഘം വൈദികനെ മര്‍ദ്ദിക്കുകയും ഓഫീസ് റൂമിന്റെ ജനാലകളുംഗേറ്റും സെക്യൂരിറ്റി മുറിയും അടിച്ചുതകര്‍ക്കുകയുമായിരുന്നു. മദര്‍ തെരേസയുടെ ഉള്‍പ്പെടെയുള്ള രൂപങ്ങള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു.