അരുവിത്തുറ: വിളിച്ചാല്‍ വിളി കേള്‍ക്കുന്ന അരുവിത്തുറ വല്യച്ചന്റെ തിരുനാളിനായി വിശ്വാസികളും അരുവിത്തുറ ദേവാലയവും ഒരുങ്ങുന്നു. 24 നാണ് വിശുദ്ധന്റെ പ്രധാനപ്പെട്ട തിരുനാള്‍. 22 ന് കൊടിയേറും.
വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ കൊടിയേറ്റുകർമം നിർവഹിക്കും. ആറിനു പുറത്തുനമസ്ക്‌കാരം. 6.30ന് 101 പൊൻകുരിശുകളുമായി നഗര പ്രദക്ഷിണം. രാത്രി ഒമ്പതിന് സുവിശേഷ കീർത്തനം.
23ന് രാവിലെ 5.30നും 6.45നും എട്ടിനും വിശുദ്ധ കുർബാന, നൊവേന. 9.30ന് തിരുസ്വരൂപ പ്രതിഷ്ഠ. 10ന് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് സുറിയാനി കുർബാന അർപ്പിച്ച് സന്ദേശം നൽകും. തുടർന്ന് 12 നും 1.30നും 2.45നും വിശുദ്ധ കുർബാന. 4.30ന് സീറോ മലബാർ സഭ കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ വിശുദ്ധ കുർബാന അർപ്പിക്കും. തുടർന്ന് തിരുനാൾ പ്രദക്ഷിണം.
പ്രധാന തിരുനാൾ ദിനമായ 24ന് 10.30ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ തിരുനാൾ റാസ, 12.30ന് പ്രദക്ഷിണം. രാവിലെ 5.30നും 6.45നും എട്ടിനും ഉച്ചകഴിഞ്ഞ് മൂന്നിനും 4.15നും 5.30നും 6.45നും വിശുദ്ധ കുർബാന, നൊവേന. ഇടവകക്കാരുടെ തിരുനാൾ ദിനമായ 24ന് രാവിലെ 5.30നും 6.45നും എട്ടിനും 9.15നും 10.30നും 12നും 1.30 നും 2.45നും നാലിനും 5.30നും വിശുദ്ധ കുർബാന, നൊവേന. ഏഴിന് തിരുസ്വരൂപ പുനഃപ്രതിഷ്ഠ. 26 മുതൽ 30 വരെ രാവിലെ 5.30നും 6.30നും 7.30നും രാത്രി ഏഴിനും വിശുദ്ധ കുർബാന, നൊവേന.