ചങ്ങനാശ്ശേരി: അമ്പതു ലക്ഷം രൂപയുടെ പിതൃസ്വത്ത് വലിയ കുടുംബങ്ങളുടെ സംരക്ഷണത്തിനായി ചങ്ങനാശ്ശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം നീക്കിവച്ചു. അതിരൂപത ഫാമിലി അപ്പോസ്‌തലേറ്റിൻ്റെ ആഭിമുഖ്യത്തിൽ ആർച്ച്ബിഷപ്‌സ് ഹൗസിലെ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഹോളി ഫാമിലി ഫ്രറ്റേണിറ്റി എന്ന വലിയ കുടുംബങ്ങളുടെ സംഗമവേളയിലാണ് അറിയിപ്പുണ്ടായത്. അതിരൂപതാ ഫാമിലി അപ്പോസ്‌തലേറ്റ് കുടുംബക്കൂട്ടായ്‌മ ഡയറക്ടർ ഫാ. ജോർജ് മാന്തുരുത്തിലാണ് ഇക്കാര്യം അറിയിച്ചത്.